ETV Bharat / state

മാസ്‌കിട്ട്, അകലം പാലിച്ച് ജാഗ്രത; കളി ചിരി ആഘോഷവുമായി കുട്ടികള്‍ - വിദ്യാലയം

ഒന്നര വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് വിദ്യാര്‍ഥികള്‍ വിദ്യാലയ മുറ്റത്തേക്ക് എത്തിയത്.

Children celebrates  kerala school  kerala school reopen  school reopen  ആഘോഷവുമായി കുട്ടികള്‍  വിദ്യാര്‍ഥികള്‍  വിദ്യാലയം  കൊവിഡ്
മാസ്‌കിട്ട്, അകലം പാലിച്ച് ജാഗ്രത; കളി ചിരി ആഘോഷവുമായി കുട്ടികള്‍
author img

By

Published : Nov 1, 2021, 12:15 PM IST

Updated : Nov 1, 2021, 12:37 PM IST

കോഴിക്കോട്: കൊവിഡിനെ തുടര്‍ന്ന് ഒന്നരവർഷത്തെ അടച്ചിടലിനുശേഷം സ്‌കൂളുകള്‍ വീണ്ടും തുറന്നു. കൊവിസ് മാനദണ്ഡപ്രകാരമാണ് വിദ്യാലയങ്ങളില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചത്. കവാടത്തിൽ അധ്യാപകർ സാനിറ്റൈസർ നൽകിയാണ് വിദ്യാർഥികളെ സ്‌കൂളിലേക്ക് സ്വീകരിച്ചത്. ഓരോ ക്ലാസിലും നിശ്ചിത എണ്ണം കുട്ടികൾക്ക് മാത്രമാണ് പ്രവേശനത്തിന് അനുമതി ലഭിച്ചത്.

നീണ്ട ഇടവേളയ്‌ക്ക് ശേഷം സ്‌കൂളുകള്‍ തുറന്നതില്‍ കളി ചിരി ആഘോഷവുമായി കുട്ടികള്‍.

ALSO READ: ചരിത്രം കുറിച്ച് കുഞ്ഞുങ്ങള്‍ സ്കൂളിലെത്തി; കണ്ണുകള്‍ കൊണ്ട് പുഞ്ചിരിച്ചു, വിശേഷങ്ങള്‍ കൈമാറി

ഒരു ബെഞ്ചിൽ രണ്ടു വിദ്യാർഥികൾ വീതം ഇരിക്കുകയും ഇവർ പരസ്‌പരം ഇടപെടാതിരിക്കാൻ അധ്യാപകര്‍ കർശന നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തുകയും ചെയ്‌തു. ഓൺലൈൻ ക്ലാസ് വിട്ട് വിദ്യാലയങ്ങളില്‍ എത്തിയതിന്‍റെ സന്തോഷം കുട്ടികളുടെ മുഖത്ത് പ്രകടമായിരുന്നു. കുട്ടികൾക്ക് ക്ലാസുകൾ ആരംഭിച്ചതോടെ രക്ഷിതാക്കളും സന്തോഷത്തിലാണ്. വിദ്യാലയങ്ങളില്‍ പോകാത്തതിനെ തുടര്‍ന്ന് പല പ്രശ്‌നങ്ങളും കുട്ടികൾക്ക് ഉണ്ടായിരുന്നുവെന്ന് രക്ഷിതാക്കളും പറയുന്നു.

Last Updated : Nov 1, 2021, 12:37 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.