ETV Bharat / state

യുഎപിഎ അറസ്റ്റ്; കോഡ് മനസിലാക്കാൻ കീഴടങ്ങിയ മാവോയിസ്റ്റുകളുടെ സഹായം തേടും

പ്രതികൾ ആശയവിനിമയത്തിന് കോഡ് ഭാഷ ഉപയോഗിക്കുന്നുവെന്ന് പൊലീസ്. മാവോയിസ്റ്റ് അംഗങ്ങളുമായുള്ള ആശയവിനിമയം കോഡ് ഭാഷ ഉപയോഗിച്ചാണെന്നും ഈ കോഡുഭാഷയിലുള്ള നോട്ട് ബുക്കുകൾ താഹയുടെ വീട്ടിൽ നിന്നും കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞിരുന്നു

യുഎപിഎ അറസ്റ്റ്; കോഡ് മനസിലാക്കാൻ കീഴടങ്ങിയ മാവോയിസ്റ്റുകളുടെ സഹായം തേടും
author img

By

Published : Nov 5, 2019, 3:17 PM IST

കോഴിക്കോട്: യുഎപിഎ അറസ്റ്റിൽ താഹയുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത പുസ്തകത്തിലെ രഹസ്യ കോഡ് മനസിലാക്കുന്നതിന് പൊലീസ് ശ്രമം ആരംഭിച്ചു. കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങളും ഇക്കാര്യത്തില്‍ അന്വേഷണം നടത്തും. ഇതിനായി മുൻപ് കീഴടങ്ങിയ മാവോയിസ്റ്റ് പ്രവർത്തകരുടെ സഹായം തേടും. മാവോയിസ്റ്റുകളുടെ വിവരം ചോർത്തി നൽകുന്നവരുടെ സഹായവും തേടും.

ഓരോ സംസ്ഥാനത്തും വെവ്വേറെ കോഡ് ഭാഷയാണ് ഉപയോഗിക്കുന്നതെന്ന സാധ്യത പൊലീസ് തള്ളുന്നില്ല. എന്നാൽ മറ്റു സംസ്ഥാനങ്ങളിലെ പ്രവർത്തന പരിചയമുള്ളവരിൽ നിന്ന് ഇതുമായി ബന്ധപ്പെട്ട വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ. കോഡ് ഭാഷയിൽ അക്കങ്ങളും രേഖപ്പെടുത്തിയതിനാൽ പണമിടപാട് ആകാമെന്നാണ് പൊലീസ് നിഗമനം.

Intro:രഹസ്യ കോഡ് മനസിലാക്കാൻ കഴടങ്ങിയ മാവോയിസ്റ്റുകളുടെ സഹായം തേടാൻ പോലീസ്

Body:താഹയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത പുസ്തകത്തിൽ രേഖപ്പെടുത്തിയ രഹസ്യ കോട് മനസിലാക്കുന്നതിനായുള്ള ശ്രമം പോലീസ് ആരംഭിച്ചു. കോഡ് ഭാഷ എന്താണ് സൂചിപ്പിക്കുന്നതെന്ന് കണ്ടെത്താൻ കേന്ദ്ര, സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങളും ശ്രമം ആരംഭിച്ചിട്ടുണ്ട്. മുമ്പ് പല കാലയളവിലായി വിവിധ സംസ്ഥാനങ്ങളിൽ കീഴടങ്ങിയ മാവോയിസ്റ്റ് പ്രവർത്തകരുടെ സഹായം ഇതിനായി കേട്ടാനാണ് രഹസ്യാന്വേഷണ വിഭാഗമടക്കം തയ്യാറെടുക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ കീഴടങ്ങിയവർക്ക് പുറമെ മാവോയിസ്റ്റുകളുടെ വിവരം ചോർത്തി നൽകുന്നവരുടെ സഹായവും കോഡ് ഭാഷ കണ്ടെത്തുന്നതിന് പോലീസിന് സഹായകരമാകും.എന്നാൽ ഓരോ സംസ്ഥാനത്തും ഇക്കൂട്ടർ വെവ്വേറെ കോഡ് ഭാഷയാണ് ഉപയോഗിക്കാറുള്ളതെന്ന സംശയവും പോലീസ് തള്ളിക്കളയുന്നില്ല. എന്നിരുന്നാലും മറ്റു സംസ്ഥാനങ്ങളിലെ പ്രവർത്തന പരിചയമുള്ളവരിൽ നിന്ന് ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും തെളിവ് ലുക്കുമെന്ന പ്രതീക്ഷയിൽ തന്നെയാണ് പോലീസ്. പിടിച്ചെടുത്ത പുസ്തകത്തിൽ കോഡ് ഭാഷയും അക്കങ്ങളും രേഖപ്പെടുത്തിയതിനാൽ ഇത് പണമിടപാട് ആകാമെന്ന സംശയത്തിലാണ് പോലീസ്. പലരിൽ നിന്ന് കൈപ്പറ്റിയ സംഭാവനയുടെ കണക്ക് ആവാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.

Conclusion:ഇടിവി ഭാരത്, കോഴിക്കോട്
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.