ETV Bharat / state

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പെണ്ണുകാണാനെത്തി, മദ്യലഹരിയില്‍ അക്രമം, സ്റ്റേഷനില്‍ പൊലീസിനും മര്‍ദ്ദനം.. ദൃശ്യങ്ങൾ വൈറലാകുന്നു - ബാലുശ്ശേരിയില്‍ പെണ്ണുകാണാന്‍ എത്തിയ യുവാവിന്‍റെ ആക്രണം

നിലവില്‍ വിവിധ വിഷയങ്ങളില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന കേരള പൊലീസ് കടുത്ത ആത്മസംയമനത്തോടെയാണ് വിഷയം കൈകാര്യം ചെയ്‌തത്. റസ്റ്റ്ഹൗസിൽ അതിക്രമം നടത്തിയതിന് പുലർച്ചെ 1.15ന് കേസെടുത്തു. കേസ് രജിസ്റ്റർ ചെയ്യുന്ന നടപടികൾ പുരോഗമിക്കുന്നതിനിടെ സ്റ്റേഷനിൽ വച്ച് അക്രമാസക്തനായ അർജുൻ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദിച്ചു.

Balussery police Station Attack Arrest  Facebook Friendship  Young Arrived for marriage proposal  ഫേസ്ബുക്ക് പ്രണയം  ബാലുശ്ശേരിയില്‍ പെണ്ണുകാണാന്‍ എത്തിയ യുവാവിന്‍റെ ആക്രണം  കൊല്ലം സ്വദേശി ബാലുശ്ശേരി പൊലീസിനെ ആക്രമിച്ചു
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പെണ്ണുകാണാനെത്തി, റസ്റ്റ് ഹൗസില്‍ അക്രമം, പൊലീസിനേയും ആക്രമിച്ചു
author img

By

Published : Dec 16, 2021, 7:25 PM IST

കോഴിക്കോട്: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പെണ്ണുകാണാനെത്തിയ യുവാവ് കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയിലെ ബാലുശേരി പൊലീസിന് സമ്മാനിച്ച തലവേദന ചെറുതല്ല. ട്വിസ്റ്റുകൾ നിറഞ്ഞ കഥ ഇങ്ങനെയാണ്...

കൊല്ലം ജില്ലയിലെ കടയ്‌ക്കല്‍ സ്വദേശിയായ വി അർജുൻ (23) സഹോദരനൊപ്പമാണ് കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ യുവതിയെ പെണ്ണുകാണാനായി എത്തിയത്. ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ടതാണ് യുവതിയെ. ബാലുശേരിയിലെത്തിയ അർജുനും സഹോദരനും ബാലുശേരി പിഡബ്ളിയുഡി റസ്റ്റ് ഹൗസിൽ മുറിയടുത്തു.

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പെണ്ണുകാണാനെത്തി, മദ്യലഹരിയില്‍ അക്രമം, സ്റ്റേഷനില്‍ പൊലീസിനും മര്‍ദ്ദനം.. ദൃശ്യങ്ങൾ വൈറലാകുന്നു

റസ്റ്റ് ഹൗസിൽ വച്ച് മദ്യപിച്ച അർജുൻ സഹോദരനുമായി തർക്കത്തിലായി. തർക്കം രൂക്ഷമായതോടെ കാര്യം അന്വേഷിച്ച റസ്റ്റ്ഹൗസ് ജീവനക്കാരനെ കയ്യേറ്റം ചെയ്യ്തു. ഇതോടെ റസ്റ്റ് ഹൗസിൽ നിന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി അർജുനെ കസ്റ്റഡിയിലെടുത്തു.

സംയമനം കൈവിടാതെ പൊലീസ്

നിലവില്‍ വിവിധ വിഷയങ്ങളില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന കേരള പൊലീസ് കടുത്ത ആത്മസംയമനത്തോടെയാണ് വിഷയം കൈകാര്യം ചെയ്‌തത്. റസ്റ്റ്ഹൗസിൽ അതിക്രമം നടത്തിയതിന് പുലർച്ചെ 1.15ന് കേസെടുത്തു. കേസ് രജിസ്റ്റർ ചെയ്യുന്ന നടപടികൾ പുരോഗമിക്കുന്നതിനിടെ സ്റ്റേഷനിൽ വച്ച് അക്രമാസക്തനായ അർജുൻ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദിച്ചു.

Also Read: ക്വാറന്‍റൈൻ പാലിച്ചില്ല; ഒമിക്രോണ്‍ സ്ഥിരീകരിച്ച എറണാകുളം സ്വദേശിയുടെ സമ്പര്‍ക്ക പട്ടിക വിപുലമെന്ന് ആരോഗ്യവകുപ്പ്

സ്റ്റേഷന്‍റെ ജനൽചില്ലും കമ്പ്യൂട്ടറും അടിച്ച് തകർത്തു. പൊലീസ് സ്റ്റേഷനില്‍ നിയമപരമായി ഒന്നും നടക്കുന്നില്ലന്നായിരുന്നു പ്രതിയുടെ ആക്ഷേപം. സ്റ്റേഷനിലെ ഫയലുകൾ വാരിവലിച്ചിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇതൊടെ സംഗതി കൈവിട്ട കേസായി.

പൊതുമുതല്‍ നശിപ്പിക്കല്‍, പൊലീസിന്‍റെ ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. അപ്പോഴെല്ലാം പ്രതിയെ പൊലീസ് ഉദ്യോഗസ്ഥർ കൈകാര്യം ചെയ്യുന്നത് കടുത്ത ആത്മസംയമനത്തോടെയാണെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. പേരാമ്പ്ര രണ്ടാം കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.