കോഴിക്കോട്: വടകര കൈനാട്ടിയിൽ ആംബുലൻസും ബസും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. കാസർകോട് സബ് ജയിലിൽ നിന്നു് മധു എന്ന മാനസിക രോഗിയായ റിമാൻഡ് പ്രതിയെ ആംബുലൻസിൽ കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ട് പോകുന്നതിനിടെയായിരുന്നു അപകടം. മധുവിനെ കൂടാതെ ആംബുലന്‍സില്‍ ഉണ്ടായിരുന്ന കാസർകോട് സ്വദേശികളായ പൊലീസുകാരൻ ഹരിപ്രസാദ്, സന്തോഷ്, ഡ്രൈവർ സജീഷ് കുമാര്‍ എന്നിവര്‍ക്കും പരിക്കേറ്റു.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇടിവി ഭാരതിന് ലഭിച്ചു. പരിക്കേറ്റവരെ വടകരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.