ETV Bharat / state

സുരക്ഷ ജീവനക്കാരെ മർദിച്ച കേസ്; പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

author img

By

Published : Sep 16, 2022, 4:37 PM IST

മെഡിക്കൽ കോളജിലെ സുരക്ഷ ജീവനക്കാരെ മർദിച്ച കേസിൽ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം കെ അരുൺ ഉൾപ്പടെയുള്ള അഞ്ചു പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

bail rejected  case of assaulting security guard  bail rejected in assaulting security guard  സുരക്ഷ ജീവനക്കാരനെ മർദിച്ച കേസ്  ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം കെ അരുൺ  DYFI State committee member  കെ അരുൺ  K Arun  കോഴിക്കോട്
സുരക്ഷ ജീവനക്കാരെ മർദിച്ച കേസ്; പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

കോഴിക്കോട്: മെഡിക്കൽ കോളജിലെ സുരക്ഷ ജീവനക്കാരെ മർദിച്ച കേസിൽ അഞ്ചു പ്രതികളുടെ ജാമ്യാപേക്ഷയും കോടതി തള്ളി. കോഴിക്കോട് സ്പെഷൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 7 ആണ് ജാമ്യാപേക്ഷ തള്ളിയത്. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം കെ അരുൺ ഉൾപ്പടെ അഞ്ചുപേരാണ് റിമാൻഡില്‍ കഴിയുന്നത്.

കഴിഞ്ഞ മാസം 31നാണ് കേസിന് ആസ്‌പദമായ സംഭവം. അനുമതിയില്ലാതെ ആശുപത്രിയുടെ ഉള്ളിലേക്ക് കയറാൻ ശ്രമിച്ച ഡിവൈഎഫ്‌ഐ നേതാവിനെയും കുടുംബത്തെയും തടഞ്ഞതിന് പിന്നാലെയാണ് സുരക്ഷ ജീവനക്കാര്‍ക്ക് മർദനമേറ്റത്. മൂന്ന് സുരക്ഷ ജീവനക്കാർ ഉൾപ്പെടെ നാല് പേർക്ക് സംഭവത്തില്‍ പരിക്കേറ്റു.

ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ മറ്റൊരു സംഘമെത്തിയാണ് ജീവനക്കാരെ ക്രൂരമായി മർദിച്ചത്. സംഭവം ചിത്രീകരിക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകനും പാർട്ടി പ്രവർത്തകരുടെ മർദനമേറ്റിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.