കോഴിക്കോട്: കത്വ കേസിൽ വിശ്വാസത്തെ മറയാക്കി പള്ളികളിൽ പണപ്പിരിവ് നടത്തിയ യൂത്ത് ലീഗ് മനസാക്ഷിയില്ലാത്ത കൊള്ളയുടെ മുഖമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം പറഞ്ഞു. ഇതിനെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.
കത്വ കേസിന്‍റെ ഒരു ഘട്ടത്തിലും മുബീൻ ഫാറൂഖ് എന്ന അഭിഭാഷകൻ പങ്കെടുത്തിട്ടില്ലെന്ന് എ.എ റഹീം പറഞ്ഞു. സുപ്രീം കോടതി വരെ നീണ്ട നിയമ പോരാട്ടത്തിൽ ദീപിക സിംഗ് രജാവത് എന്ന അഭിഭാഷക മാത്രമാണ് ഉണ്ടായിരുന്നത്. പിരിച്ച തുകയിൽ 15 ലക്ഷത്തോളം ബാങ്ക് ബാലൻസ് ഉണ്ടെന്ന് അവകാശപ്പെടുന്ന യൂത്ത് ലീഗ് അതിന്‍റെ വിശദാംശങ്ങൾ പുറത്തു വിടണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ആവശ്യപെട്ടു.