ETV Bharat / state

രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമണം : 5 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൂടി കസ്റ്റഡിയില്‍ - കോൺഗ്രസ് എസ്എഫ്ഐ സംഘർഷം

നേരത്തേ പിടിയിലായവരിൽ അഞ്ചുപേരുടെ അറസ്റ്റ് കൂടി പൊലീസ് രേഖപ്പെടുത്തി

5 more SFI activists in custody on Rahul Gandhi s office attack  Rahul Gandhi office attack kalpetta  രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമണം  5 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൂടി കസ്റ്റഡിയില്‍  രാഹുല്‍ ഗാന്ധിയുടെ ഓഫിസ് കൽപ്പറ്റ  കൽപ്പറ്റ എസ്എഫ്ഐ ആക്രമണം  kalpetta sfi attack  wayanad sfi dispute  വയനാട് എസ്എഫ്ഐ സംഘർഷം  കോൺഗ്രസ് എസ്എഫ്ഐ സംഘർഷം  congress sfi dispute
രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമണം: 5 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൂടി കസ്റ്റഡിയില്‍
author img

By

Published : Jun 25, 2022, 10:49 PM IST

കോഴിക്കോട് : രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമണവുമായി ബന്ധപ്പെട്ട കേസിൽ 5 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൂടി കസ്റ്റഡിയില്‍. ഇതോടെ പിടിയിലായവരുടെ എണ്ണം 29 ആയി. ഇതിനുപുറമേ നേരത്തേ പിടിയിലായവരിൽ അഞ്ചുപേരുടെ അറസ്റ്റ് കൂടി പൊലീസ് രേഖപ്പെടുത്തി.

ഇതില്‍ മൂന്ന് വനിത പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. നേരത്തെ കസ്റ്റഡിയിലെടുത്തവരെ റിമാന്‍ഡ് ചെയ്‌തിരുന്നു. സംഭവത്തില്‍ മന്ത്രി വീണ ജോര്‍ജിന്‍റെ സ്റ്റാഫ് അംഗം അവിഷിത്തിന്‍റെ പങ്കും അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

READ MORE:19 എസ്‌.എഫ്‌.ഐ പ്രവർത്തകർ റിമാൻഡിൽ: പ്രതിപ്പട്ടികയില്‍ വീണ ജോർജിൻ്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗവും

നേരത്തേ ജില്ല പ്രസിഡന്‍റ് ജോയൽ ജോസഫ്, സെക്രട്ടറി ജിഷ്‌ണു ഷാജി എന്നിവരടക്കമുള്ളവരെയാണ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തത്. ഇതിനുപിന്നാലെയാണ് അവിഷിത്ത് ഉൾപ്പെടെ ആറ് പേരെ കൂടി കസ്റ്റഡിയിലെടുത്തത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.