കോഴിക്കോട്: കോവിഡ്19 പശ്ചാത്തലത്തിൽ ജില്ലയിൽ കെയര്‍ സെൻ്ററുകള്‍ സജ്ജീകരിക്കും. അടിയന്തര സാഹചര്യം നേരിടാൻ കോഴിക്കോട് ജില്ലയിൽ 31 കെയർ സെൻ്ററുകളാണു സജ്ജീകരിക്കുന്നത്.
കോവിഡ് 19 കെയർ സെൻ്ററുകളുടെ പേരും പാര്‍പ്പിക്കാവുന്ന ആളുകളുടെ എണ്ണവും ഇപ്രകാരമാണ്,
ഫിഷറീസ് ട്രെയിനിങ് സെൻ്റർ കോനാട് ബീച്ച് - 56, ഇൻസ്റ്റിറ്റൂട്ട് ഓഫ് മാനേജ്മെൻ്റ് ഇൻ ഗവൺമൻ്റ് ഐഎം ജി - 48, ഹോട്ടൽ സന മെഡിക്കൽ കോളജ് - 250, തീർഥ ഇൻ്റർനാഷണൽ പയ്യോളി- 50, ഷംസുദീന്‍ ലോഡ്‌ജ് - 14, ഇ കെ അപാർട്മെൻ്റ് ഈങ്ങാപ്പുഴ - 48, സെൻ് ജോസഫ് കോളജ് ബോയ്‌സ് ഹോസ്റ്റൽ - 110, ഗേൾസ് ഹോസ്റ്റൽ - 165, പ്രൊവിഡൻസ് വിമൻസ് കോളജ് ഹോസ്റ്റൽ - 65, ഗവ .കോളജ് ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ഈസ്റ്റ്ഹിൽ - 150, ഗവ. കോളജ് മടപ്പള്ളി ഹോസ്റ്റൽ - 40, ഗവ.ലോ കോളജ് മെൻസ് ഹോസ്റ്റൽ 68, വിമൻസ് ഹോസ്റ്റൽ 90, ലോഡ്‌ജ് കൂടരഞ്ഞി 27, റിസോർട്ട് പുതുപ്പാടി - 40, മെലോ അപാർട്മെൻ്റ്സ്- 48, എം എസ് എസ് മെഡിക്കൽ കോളജ് 33, ഗവ .എഞ്ചിനീയറിങ് കോളജ് ഹോസ്റ്റൽ - 198, സദ്ഭാവന വേൾഡ് സ്‌കൂൾ- 100, ശാന്തി ഹോസ്റ്റൽ കൂടത്തായി 200, മെഡോ ഹോംസ് 20, റോയൽ ഓക്‌സ് അപാർട്മെൻ്റ്സ് - 28, പ്രീമെട്രിക് ഹോസ്റ്റൽ ഈസ്റ്റ്ഹിൽ 70, മിലിറ്ററി ഹോസ്‌പിറ്റൽ ഈസ്റ്റ്ഹിൽ - 15, യൂത്ത് ഹോസ്റ്റൽ- 55, പ്രീമെട്രിക് ഗേൾസ് ഹോസ്റ്റൽ ഈസ്റ്റ്ഹിൽ - 70, സൈക്ലോൺ ഷെൽട്ടർ ഡോർ മെട്രി വടകര - 30, സി ഐ ജി ഐചേവായൂർ - 126, സ്നേഹിത ഡോർ മെട്രി കൊയിലാണ്ടി- 20, ടി കെ റസിഡൻസി കൊയിലാണ്ടി - 58, ഫറോക്ക് കോളജ് ഹോസ്റ്റൽ- 200 എന്നിങ്ങനെയാണ്.
ഈ സ്ഥാപനങ്ങളുടെ നിയന്ത്രണം ജില്ലാഭരണകൂടം ഏറ്റെടുക്കും. ഏറ്റെടുക്കുന്ന സ്ഥാപനങ്ങളിലെ ഓരോ മുറികളിലും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആരോഗ്യ സുരക്ഷാ ക്രമീകരണങ്ങളും നിരീക്ഷണ സംവിധാനങ്ങളും ഒരുക്കും