കോഴിക്കോട്: മദ്യശാലകള്‍ക്ക് താഴ് വീണതോടെ കേരളത്തിലേക്ക് ട്രെയിന്‍ മാര്‍ഗമുള്ള മദ്യക്കടത്ത് വര്‍ധിക്കുന്നു. വടകര റെയില്‍വേ സ്‌റ്റേഷനില്‍ ആര്‍പിഎഫും, വടകര എക്‌സൈസ് സംഘവും നടത്തിയ സംയുക്ത പരിശോധനയില്‍ 114 കുപ്പി ഗോവന്‍ മദ്യം പിടികൂടി.
വടകര എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെ.കെ.ഷിജില്‍ കുമാര്‍, ആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ സുനില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ നടത്തിയ പരിശോധനയിൽ പ്ലാറ്റ് ഫോമില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ 29 കുപ്പി ഗോവന്‍ നിര്‍മ്മിത മദ്യം കണ്ടെത്തി.
read more: ഹൃദയാകൃതിയിൽ ഇരട്ട മുട്ട ; കരിങ്കോഴിയെ തേടി സൈബർ ലോകം
ട്രെയിന്‍ മാര്‍ഗം കൊണ്ടുപോകുന്നതിനിടയില്‍ പരിശോധന ഭയന്ന് ഉപേക്ഷിച്ചതാകാമെന്നാണ് എക്‌സൈസ് നിഗമനം. കഴിഞ്ഞ ദിവസം 89 കുപ്പി മദ്യം ഇത്തരത്തില്‍ അധികൃതര്‍ പിടികൂടിയിരുന്നു. രണ്ട് സംഭവങ്ങളിലും എക്‌സൈസ് അധികൃതര്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ട്രെയിൻ വഴിയുള്ള മദ്യക്കടത്ത് തടയാൻ പരിശോധന ശക്തമാക്കാനുള്ള നീക്കത്തിലാണ് ആർപിഎഫ് സംഘം.