ETV Bharat / state

Women NREGA Workers Flight Journey: ചിറക് വിടർത്തട്ടെ സ്വപ്‌നങ്ങൾ, തൊഴിലുറപ്പ് കൂലി കൂട്ടിവച്ചൊരു ആകാശയാത്ര

author img

By ETV Bharat Kerala Team

Published : Sep 23, 2023, 4:26 PM IST

Kottayam NREGA Workers first fly to Bengaluru കാണക്കാരി പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളായ 28 പേരാണ് ആഗ്രഹ സഫലീകരണത്തിന് ഒരുങ്ങുന്നത്. നാളെ (24.09.23) കൊച്ചിയില്‍ നിന്ന് സംഘം ബെംഗളൂരുവിലേക്ക് പറക്കും.

Women NREGA Workers Flight Journey  Kottayam NREGA Workers first fly to Bengaluru  Kottayam NREGA Workers flight trip to Bengaluru  തൊഴിലുറപ്പ് കൂലി കൂട്ടിവച്ചൊരു  തൊഴിലുറപ്പ് തൊഴിലാളി  തൊഴിലുറപ്പ് തൊഴിലാളികളുടെ വിമാനയാത്ര
Women NREGA Workers Flight Journey
ആകാശയാത്രയുടെ ആവേശത്തില്‍

കോട്ടയം : വിമാന യാത്രയ്‌ക്ക് ഒരുങ്ങി കോട്ടയത്തെ തൊഴിലുറപ്പ് തൊഴിലാളികൾ (Women NREGA Workers Flight Journey). കാണക്കാരി പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളാണ് വിമാന യാത്ര നടത്താന്‍ ഒരുങ്ങിയിരിക്കുന്നത്. തൊഴിലുറപ്പ് തൊഴിലിന്‍റെ വേതനം സ്വരൂപിച്ചാണ് ഇവർ യാത്ര നടത്തുന്നത്. സെപ്റ്റംബർ 24 ന് ഇവര്‍ കൊച്ചിയിൽ നിന്നും ബെംഗളൂരുവിലേക്ക് പറക്കും (Kottayam NREGA Workers first fly to Bengaluru).

വളരെ കാലം മനസില്‍ സൂക്ഷിച്ചിരുന്ന സ്വപ്‌നം സഫലമാകുന്നതിന്‍റെ ആവേശത്തിലാണ് കാണാക്കാരി പഞ്ചായത്തിലെ ഈ വനിതകൾ. പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളായ 28 പേരാണ് വിമാന യാത്ര നടത്തുന്നത്. നാളെ (സെപ്‌റ്റംബര്‍ 24) കൊച്ചിയില്‍ നിന്ന് എയര്‍ ഏഷ്യ വിമാനത്തിലാണ് ഇവരുടെ യാത്ര. ബെംഗളൂരുവിലെ കാഴ്‌ചകള്‍ ആസ്വദിച്ച് ട്രെയിനില്‍ കോട്ടയത്ത് തിരിച്ചെത്തുന്ന രീതിയിലാണ് ടൂര്‍ പാക്കേജ്.

കാണക്കാരിയിലെ തൊഴിലുറപ്പ് തൊഴിലാളികളില്‍ വിമാന യാത്ര എന്ന ആഗ്രഹം ഉണ്ടാകാന്‍ കാരണം പനച്ചിക്കാട് പഞ്ചായത്തിലെ തൊഴിലുറപ്പ് വനിതകളാണ്. ഇവര്‍ നേരത്തെ വിമാന യാത്ര നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കാണക്കാരി പഞ്ചായത്തിലെ തൊഴിലുറപ്പ് വനിതകള്‍ വിമാന യാത്രയെന്ന തങ്ങളുടെ ആഗ്രഹം പൂര്‍ത്തീകരിക്കാനായി മുന്നിട്ടിറങ്ങുന്നത്. തൊഴിലുറപ്പ് പദ്ധതി അസിസ്റ്റന്‍റ് എഞ്ചിനീയര്‍ ഫെബിന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിജു പഴയപുരയ്‌ക്കല്‍ എന്നിവരാണ് വിമാന യാത്രയ്‌ക്ക് വഴിയൊരുക്കുന്നത്. ട്രെയിനില്‍ യാത്ര ചെയ്യാത്തവരും ഇക്കൂട്ടത്തില്‍ ഉണ്ട്. കാത്തിരുന്ന വിമാന യാത്ര അടുത്തെത്തിയതിന്‍റെ ആവേശത്തിലാണ് ഇവര്‍.

ഇക്കഴിഞ്ഞ ജനുവരിയിലാണ് പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലെ വിളക്കാംകുന്ന് 12-ാം വാർഡിലെ തൊഴിലുറപ്പ്, കുടുംബശ്രീ, ഹരിത കർമ്മസേന എന്നിവയിൽ ഉള്‍പ്പെട്ട 21 വനിതകള്‍ വിമാനയാത്ര നടത്തിയത്. തങ്ങളുടെ തുച്ഛമായ ശമ്പളത്തിൽ നിന്നും പണം സ്വരൂപിച്ച് കൊച്ചിയിൽ നിന്ന് ബെംഗളൂരുവിലേക്ക് വിമാനം കയറുകയായിരുന്നു ഇവര്‍.

വാർഡ്‌ മെമ്പറും സ്ഥിരം സമിതി അധ്യക്ഷനുമായ എബിസൻ എബ്രഹാം, ഇദ്ദേഹത്തിന്‍റെ ഭാര്യയും അധ്യാപികയുമായ ബിൻസി എന്നിവരായിരുന്നു പനച്ചിക്കാട്ടെ വനിതകളുടെ ആകാശയാത്രയിലെ വഴികാട്ടികൾ. ഇവരുടെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു ആകാശത്ത് ഉയർന്നു പറക്കുന്ന വിമാനത്തിൽ യാത്ര ചെയ്യുക എന്നത്. ആ സ്വപ്‌നം സഫലീകരിക്കപ്പെട്ടതോടെ ആഹ്ലാദത്തിലാകുകയായിരുന്നു വീട്ടമ്മമാരായ വനിതകള്‍.

ആകാശയാത്ര കഴിഞ്ഞ് ഗരീബ്‌രഥ് ട്രെയിനില്‍ മടങ്ങിയെത്തിയ ഇവരെ സ്വീകരിക്കാന്‍ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ കോട്ടയം റെയിൽവേ സ്‌റ്റേഷനിലെത്തിയിരുന്നു. ഡൽഹിയിൽ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷം നേരില്‍ കാണണമെന്നാണ് ഇനിയുള്ള ആഗ്രഹം എന്ന് വനിത സംഘം പ്രതികരിക്കുകയുണ്ടായി.

Also Read : ആകാശം തൊട്ട് മനം നിറച്ച്; തുച്ഛമായ ശമ്പളത്തിൽ നിന്നുമുള്ള നീക്കിയിരുപ്പില്‍ വിമാനയാത്ര നടത്തി ഒരുകൂട്ടം വനിതകൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.