കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് നവജാത ശിശുവിനെ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. സംഭവത്തിൽ എത്രയും വേഗം അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
READ MORE:കുട്ടിയെ തട്ടിക്കൊണ്ടുപോയത് ബാദുഷയെ ബ്ലാക്ക്‌മെയിൽ ചെയ്യാനെന്ന് നീതുവിന്‍റെ മൊഴി
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആശുപത്രികള്‍ക്ക് കര്‍ശന നിര്‍ദേശവും മന്ത്രി നല്‍കി. സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ ആശുപത്രികളുടെ സുരക്ഷ വര്‍ധിപ്പിക്കാനും നിര്‍ദേശം നല്‍കിയിരുന്നു. ആശുപത്രി ജീവനക്കാർ നിര്‍ബന്ധമായും ഐ.ഡി കാര്‍ഡുകള്‍ ധരിക്കണം. മെഡിക്കല്‍ കോളജുകളില്‍ നിലവിലുള്ള സുരക്ഷ സംവിധാനങ്ങളുടെ പരിശോധന നടത്തണം.
ആവശ്യമായ സ്ഥലങ്ങളില്‍ സിസിടിവി ക്യാമറകള്‍ വച്ച് സുരക്ഷ സംവിധാനം ശക്തമാക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി.
കഴിഞ്ഞ ദിവസമാണ് മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ കോട്ടയം മെഡിക്കല്‍ കോളജിൽ നിന്ന് കടത്തി കൊണ്ടു പോകാന്‍ ശ്രമം നടന്നത്. പൊലീസിന്‍റെയും നാട്ടുകാരുടേയും തിരച്ചിലില്‍ മൂന്ന് മണിക്കൂറിനുള്ളില്‍ കുഞ്ഞിനെ സമീപത്തെ ഹോട്ടലില്‍ നിന്ന് കണ്ടെത്തി. കുഞ്ഞിനെ കടത്താന്‍ ശ്രമിച്ച് നീതുവിനെ അറസ്റ്റ് ചെയ്തിരുന്നു.