ETV Bharat / state

മണിമലയാറ്റിൽ അജ്ഞാത മൃതദേഹം ഒഴുകിയെത്തി

author img

By

Published : Oct 31, 2021, 1:37 PM IST

ആറ്റിൽ കനത്ത ഒഴുക്കുള്ളതിനാൽ മൃതദേഹം പുറത്തെടുക്കുന്ന ജോലി ശ്രമകരമായി തുടരുന്നു

കോട്ടയം  അജ്ഞാത മൃതദേഹം  മണിമലയാറ്‌  മൃതദേഹം  kottayam  unidentified body  Unidentified dead body  പൊലീസ് സംഘം  police investigation  manimalayar  deadbody found
മണിമലയാറ്റിൽ അജ്ഞാത മൃതദേഹം ഒഴുകിയെത്തി

കോട്ടയം: മണിമലയാറ്റിൽ അജ്ഞാത മൃതദേഹം ഒഴുകിയെത്തി. പുരുഷന്‍റെ മൃതദേഹമാണെന്നാണ്‌ സൂചന. ഇന്നു രാവിലെ എട്ടരയോടെ ആറ്റിലൂടെ ഒഴുകി വരുന്ന മൃതദേഹം കണ്ട നാട്ടുകാർ വിവരം മണിമല പൊലീസിൽ അറിയിക്കുകയായിരുന്നു.

മണിമല എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി നടപടികൾ തുടങ്ങി. മൃതദേഹം കരയ്‌ക്കെടുക്കാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്. ആറ്റിൽ കനത്ത ഒഴുക്കുള്ളതിനാൽ മൃതദേഹം പുറത്തെടുക്കുന്ന ജോലി ശ്രമകരമായി തുടരുകയാണ്.

ALSO READ: പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേയ്ക്കുള്ള തിരിച്ചു വരവ് സാധ്യത തള്ളാതെ കോടിയേരി

മണിമല വള്ളംചിറക്ക് സമീപം മാരൂർ കടവിലെ ചെക്ക്ഡാമിലാണ് ഏകദേശം നാല്‍പത് വയസ് തോന്നിക്കുന്ന പുരുഷന്‍റെ അഞ്ജാത മൃതദേഹം കണ്ടെത്തിയത്. പ്രദേശത്തു നിന്നും കാണാതായവരെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ ആരെയെങ്കിലും കാണാതായിട്ടുണ്ടോ, ഇവർ ഇപ്പോൾ എവിടെയാണ് തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് വിശദമായി അന്വേഷിക്കുന്നത്.

മൃതദേഹം പുറത്തെടുത്ത ശേഷം തിരിച്ചറിയുന്നതിനുള്ള നടപടികളും ആരംഭിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.