ETV Bharat / state

അനധികൃത മദ്യ വിൽപന; ഒരാൾ പിടിയിൽ - Kottayam latest news

അര ലിറ്ററിന്‍റെ 38 കുപ്പികളിൽ ആയി 19 ലിറ്റർ വിദേശമദ്യം ആണ് പിടികൂടിയത്

ഡ്രൈ ഡേ മദ്യ വിൽപ്പന
author img

By

Published : Nov 1, 2019, 5:55 PM IST

കോട്ടയം: അമിത വിലക്ക് അനധികൃത മദ്യ വിൽപന നടത്തിയ പാലാ സ്വദേശിയെ എക്സൈസ് പിടികൂടി. പാലാ പൂവരണി വല്ല്യാത്തു വീട്ടിൽ മോഹൻ (60) നെയാണ് പാലാ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ.ബി. ബിനുവും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്ന് അര ലിറ്ററിന്‍റെ 38 കുപ്പികളിൽ ആയി 19 ലിറ്റർ വിദേശമദ്യം ആണ് പിടികൂടിയത്.
കൊഴുവനാൽ പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള "ജലനിധി" പമ്പ് ഹൗസിനുള്ളിലാണ് മദ്യം സൂക്ഷിച്ചിരുന്നത്. ഡ്രൈ ഡേ മുന്നിൽ കണ്ട് മുൻ ദിവങ്ങളിൽ മദ്യം വാങ്ങി ശേഖരിക്കുകയാണ് പ്രതി ചെയ്തിരുന്നത്. ഗാന്ധി ജയന്തി ദിനത്തിൽ പൂവരണി ഭാഗത്ത് നടന്ന രാത്രികാല പരിശോധനയിലാണ് ഡ്രൈ ഡേ മദ്യ വിൽപന സംബന്ധിച്ച് പൊലീസിന് വിവരം ലഭിച്ചത്. മദ്യം ശേഖരിച്ച സ്ഥലത്തെ പറ്റി കൃത്യമായി മനസ്സിലാക്കിയശേഷം ആയിരുന്നു അറസ്റ്റ്. പാലാ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Intro:Body:ഡ്രൈ ഡേയിൽ അമിത വിലയ്ക്ക് വിൽപ്പന നടത്തുന്നതിനായി മദ്യം ശേഖരിച്ച് വില്പന നടത്തി വന്നിരുന്ന ഒരാളെ പാലാ എക്സൈസ് പിടികൂടി. പാലാ പൂവരണി വല്ല്യാത്തു വീട്ടിൽ മോഹനൻ (60) എന്നയാളെയാണ് പാലാ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ K.B. ബിനുവും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. അര ലിറ്ററിന്റെ 38 കുപ്പികളിൽ ആയി 19 ലിറ്റർ വിദേശമദ്യം ആണ് പിടികൂടിയത്.

പ്രതി പമ്പ് ഓപ്പറേറ്റർ ആയി ജോലി ചെയ്തുവരുന്ന കൊഴുവനാൽ പഞ്ചായത്തിൻറെ ഉടമസ്ഥതയിലുള്ള "ജലനിധി" പദ്ധതിയുടെ പമ്പു് ഹൗസിനുള്ളിൽ ആയിരുന്നു മദ്യം സൂക്ഷിച്ചിരുന്നത്. ജലനിധി പദ്ധതിയുടെ ഭാരവാഹികൾ അറിയാതെ വിദഗ്ധമായി ആയിരുന്നു മദ്യം സൂക്ഷിച്ചിരുന്നതും വിൽപ്പന നടത്തി വന്നിരുന്നതും.

ഡ്രൈഡേ യ്ക്ക് മുൻപുള്ള ദിവസങ്ങളിൽ പാലായിൽ നിന്ന് മൂന്നു ലിറ്റർ വീതം പലതവണയായി വാങ്ങിയായിരുന്നു മദ്യം ശേഖരിച്ചിരുന്നത്. സാമ്പത്തികമായും മറ്റും നല്ല ചുറ്റുപാടിൽ ജീവിക്കുന്ന പ്രതിയേക്കുറിച്ച് നാട്ടുകാർക്കോ ജലനിധി ഭാരവാഹികൾക്കോ യാതൊരുവിധ സംശയവും ഇല്ലായിരുന്നു.

ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ ഡ്രൈഡേ യോടനുബന്ധിച്ച് രാത്രികാല വാഹന പരിശോധന നടത്തവേ പൂവരണി ഭാഗത്ത് വെച്ച് ഒരു കുപ്പി വിദേശ മദ്യവുമായി കണ്ട ഒരാളോടു മദ്യത്തിൻറെ ഉറവിടം സംബന്ധിച്ച് ചോദ്യം ചെയ്തതതിൽ നിന്നാണു് ഡ്രൈഡേ മദ്യ വിൽപന നടത്തുന്ന ആളെ പറ്റി സൂചന ലഭിച്ചത്. തുടർന്നു വിൽപ്പനക്കാരനെപ്പറ്റി മനസ്സിലാക്കിയശേഷം നിരീക്ഷിച്ചതിൽ ഇയാൾ ഡ്രൈ ഡേയ്ക്കു തൊട്ടുമുൻപുള്ള ദിവസങ്ങളിൽ നിരവധി തവണ പാലായിൽ വന്നു പോകുന്നതായി മനസ്സിലാക്കി. തുടർന്ന് മദ്യം ശേഖരിച്ച സ്ഥലത്തെ പറ്റി കൃത്യമായി മനസ്സിലാക്കിയശേഷം ആയിരുന്നു അറസ്റ്റ്.

പ്രിവന്റീവ് ഓഫീസർ കെ.വി. അനീഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ നന്ദു .എം. എൻ . എബി ചെറിയാൻ, അമൽ ഷാ മാഹിൻ കുട്ടി, മിഥുൻ മാത്യു, വനിതാ സിവിൽ എക്സൈസ് ഓഫീസർ വിനീത. വി .നായർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പാലാ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തുConclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.