കോട്ടയം: വാകത്താനം ഞാലിയാകുഴിയിൽ സംഘർഷത്തിൽ തലയ്ക്ക് അടിയേറ്റ യുവാവ് മരിച്ച സംഭവത്തിൽ രണ്ടു പ്രതികൾ കൂടി അറസ്റ്റിൽ. വാകത്താനം പന്ത്രണ്ടാംകുഴി പനച്ചിമൂട്ടിൽ ജോയൽ (23), തൃക്കോതമംഗലം കളരിക്കൽ അഭിലാഷ് കുട്ടപ്പൻ (23) എന്നിവരാണ് അറസ്റ്റിലായത്. വാകത്താനം സി.ഐയുടെ ചുമതല വഹിക്കുന്ന കറുകച്ചാൽ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്‌ടർ ഋഷികേശൻ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്.
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വാകത്താനം തൃക്കോതമംഗലം കളരിക്കൽ അഭിജിത്ത് രാജു (26), തൃക്കോതമംഗലം പറയകുളം അനൂപ് ബാബു (24) എന്നിവരെയും അറസ്റ്റ് ചെയ്‌തിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. കഴിഞ്ഞ ഞായറാഴ്‌ച (04.04.2022)ആണ് ഞാലിയാകുഴിയിലെ ബാറിനുമുന്നിലുണ്ടായ സംഘർഷത്തിൽ പാത്താമുട്ടം സെന്‍റ് ഗിറ്റ്‌സ് കോളജിലെ ഇലക്ട്രീഷ്യനായ പാത്താമുട്ടം കുഴിയാത്ത് ജിനു വർഗീസ് (40) മരിച്ചത്.
ഞാലിയാകുഴി ബാറിന് മുൻവശം ഒരു സംഘമാളുകള്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടുകയും, ഈ സംഘർഷത്തിൽ ജിനുവിന് തലയ്ക്കടിയേൽക്കുകയുമായിരുന്നു. ഒപ്പമുണ്ടായിരുന്നവർ ജിനുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Also read: കോട്ടയം ഞാലിയാകുഴിയിൽ സംഘർഷത്തിൽ തലയ്ക്ക് അടിയേറ്റ യുവാവ് മരിച്ചു