ETV Bharat / state

കോട്ടയത്ത് യുഡിഎഫ് സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്‌ണൻ നാമനിർദേശ പത്രിക സമർപ്പിച്ചു - നിയമസഭ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍

തെരഞ്ഞെടുപ്പില്‍ നൂറു ശതമാനം ആത്മവിശ്വാസത്തിലാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍.

തിരുവഞ്ചൂർ രാധാകൃഷ്‌ണൻ  യുഡിഎഫ് സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്‌ണൻ  കോട്ടയം നിയോജക മണ്ഡലം  thiruvanjur radhakrishnan submitted nomination pappers  Thiruvanjur Radhakrishnan  assembly election 2021  kerala assembly election news  നിയമസഭ തെരഞ്ഞെടുപ്പ് 2021  നിയമസഭ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍  കോട്ടയം
കോട്ടയത്ത് യുഡിഎഫ് സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്‌ണൻ നാമനിർദേശ പത്രിക സമർപ്പിച്ചു
author img

By

Published : Mar 19, 2021, 3:15 PM IST

Updated : Mar 19, 2021, 3:33 PM IST

കോട്ടയം: കോട്ടയം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്‌ണൻ നാമനിർദേശ പത്രിക സമർപ്പിച്ചു. വരണാധികാരി പുഞ്ചകൃഷി ഓഫീസർ എം.വേണുഗോപാലിന് മുമ്പാകെയാണ് നാമനിർദേശ പത്രിക നൽകിയത്. മൂന്ന് സെറ്റ് പത്രികയാണ് നൽകിയത്. തിരുനക്കരയിലെ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം നടത്തി പ്രവർത്തകരെ അഭിവാദ്യം ചെയ്‌ത ശേഷമാണ് ഗാന്ധി സ്‌ക്വയറിൽ നിന്നും പ്രകടനമായി സ്ഥാനാര്‍ഥി താലൂക്ക് ഓഫീസിലെത്തിയത്. ചെണ്ടമേളത്തിന്‍റെ അകമ്പടിയോടെ നടന്ന പ്രകടനത്തിൽ സ്‌ത്രീകളടക്കമുള്ള പ്രവർത്തകർ പങ്കെടുത്തു. നൂറു ശതമാനം ആത്മവിശ്വാസത്തിലാണെന്നും ജനങ്ങള്‍ പിന്തുണക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നതായും തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു.

കോട്ടയത്ത് യുഡിഎഫ് സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്‌ണൻ നാമനിർദേശ പത്രിക സമർപ്പിച്ചു

കോട്ടയം: കോട്ടയം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്‌ണൻ നാമനിർദേശ പത്രിക സമർപ്പിച്ചു. വരണാധികാരി പുഞ്ചകൃഷി ഓഫീസർ എം.വേണുഗോപാലിന് മുമ്പാകെയാണ് നാമനിർദേശ പത്രിക നൽകിയത്. മൂന്ന് സെറ്റ് പത്രികയാണ് നൽകിയത്. തിരുനക്കരയിലെ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം നടത്തി പ്രവർത്തകരെ അഭിവാദ്യം ചെയ്‌ത ശേഷമാണ് ഗാന്ധി സ്‌ക്വയറിൽ നിന്നും പ്രകടനമായി സ്ഥാനാര്‍ഥി താലൂക്ക് ഓഫീസിലെത്തിയത്. ചെണ്ടമേളത്തിന്‍റെ അകമ്പടിയോടെ നടന്ന പ്രകടനത്തിൽ സ്‌ത്രീകളടക്കമുള്ള പ്രവർത്തകർ പങ്കെടുത്തു. നൂറു ശതമാനം ആത്മവിശ്വാസത്തിലാണെന്നും ജനങ്ങള്‍ പിന്തുണക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നതായും തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു.

കോട്ടയത്ത് യുഡിഎഫ് സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്‌ണൻ നാമനിർദേശ പത്രിക സമർപ്പിച്ചു
Last Updated : Mar 19, 2021, 3:33 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.