കോട്ടയം: തിടനാട് പഞ്ചായത്ത് പ്രസിഡന്‍റായി കോണ്‍ഗ്രസ് അംഗമായ സുജ ബാബുവിനെ തെരഞ്ഞെടുത്തു. രാവിലെ 11ന് ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് നെടുംചേരി ആറാം വാര്‍ഡ് അംഗമായ സുജ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. 14 അംഗ പഞ്ചായത്തില്‍ 12 പേര്‍ യോഗത്തില്‍ സംബന്ധിച്ചു. സി.പി.എമ്മിലെ ടി.കെ പ്രഭാകരന്‍നായരും ബി.ജെ.പി അംഗമായ അജിതാ മോഹന്‍ദാസും വിട്ടുനിന്നു. ജോമോന്‍ മണ്ണൂര്‍ പങ്കെടുത്തെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യനാക്കിയതിനാല്‍ വോട്ടവകാശം ഉണ്ടായിരുന്നില്ല.
ഉച്ചതിരിഞ്ഞ് നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് അംഗം സാബു പ്ലാത്തോട്ടം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. മാണി വിഭാഗം അംഗങ്ങളായ സേവ്യര്‍ കണ്ടത്തിന്‍കര, മിനി സാവിയോ എന്നിവര്‍ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിന്നു. പാര്‍ട്ടി പ്രതിനിധിക്ക് വോട്ട് ചെയ്യണമെന്ന് കാട്ടി നേരത്തെ ഇവര്‍ക്കുള്‍പ്പെടെ വിപ്പ് നല്‍കിയിരുന്നു. രാവിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പങ്കെടുത്തശേഷമാണ് ഇരുവരും മാറിയത്. പി.ജെ ജോസഫിനെ പിന്തുണയ്ക്കുന്ന സാബുവിന് വോട്ട് ചെയ്യാതെ ഇരുവരും മാറിനില്‍ക്കുകയായിരുന്നു.
സേവ്യര്‍ കണ്ടത്തിന്‍കരക്ക് വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ആദ്യം പ്രസിഡന്‍റ് പദവി ജോസ് വിഭാഗത്തിലെ മിനി സാവിയോയ്ക്കായിരുന്നു. ഇതിനാല്‍ ഇത്തവണ വൈസ് പ്രസിഡന്റ് പദവിയ്ക്കായി ജോസഫ് വിഭാഗം രംഗത്തെത്തുകയായിരുന്നു. പി.ജെ ജോസഫാണ് കേരള കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയത്. അതേസമയം വിപ്പ് പ്രകാരം തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാതിരുന്ന ഇരുവര്‍ക്കുമെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് നേതൃത്വം വ്യക്തമാക്കി.
തിടനാട് പഞ്ചായത്ത് പ്രസിഡന്‍റായി സുജ ബാബുവിനെ തെരഞ്ഞെടുത്തു - Thidanadu panchayath election
വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് അംഗം സാബു പ്ലാത്തോട്ടം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
കോട്ടയം: തിടനാട് പഞ്ചായത്ത് പ്രസിഡന്‍റായി കോണ്‍ഗ്രസ് അംഗമായ സുജ ബാബുവിനെ തെരഞ്ഞെടുത്തു. രാവിലെ 11ന് ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് നെടുംചേരി ആറാം വാര്‍ഡ് അംഗമായ സുജ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. 14 അംഗ പഞ്ചായത്തില്‍ 12 പേര്‍ യോഗത്തില്‍ സംബന്ധിച്ചു. സി.പി.എമ്മിലെ ടി.കെ പ്രഭാകരന്‍നായരും ബി.ജെ.പി അംഗമായ അജിതാ മോഹന്‍ദാസും വിട്ടുനിന്നു. ജോമോന്‍ മണ്ണൂര്‍ പങ്കെടുത്തെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യനാക്കിയതിനാല്‍ വോട്ടവകാശം ഉണ്ടായിരുന്നില്ല.
ഉച്ചതിരിഞ്ഞ് നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് അംഗം സാബു പ്ലാത്തോട്ടം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. മാണി വിഭാഗം അംഗങ്ങളായ സേവ്യര്‍ കണ്ടത്തിന്‍കര, മിനി സാവിയോ എന്നിവര്‍ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിന്നു. പാര്‍ട്ടി പ്രതിനിധിക്ക് വോട്ട് ചെയ്യണമെന്ന് കാട്ടി നേരത്തെ ഇവര്‍ക്കുള്‍പ്പെടെ വിപ്പ് നല്‍കിയിരുന്നു. രാവിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പങ്കെടുത്തശേഷമാണ് ഇരുവരും മാറിയത്. പി.ജെ ജോസഫിനെ പിന്തുണയ്ക്കുന്ന സാബുവിന് വോട്ട് ചെയ്യാതെ ഇരുവരും മാറിനില്‍ക്കുകയായിരുന്നു.
സേവ്യര്‍ കണ്ടത്തിന്‍കരക്ക് വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ആദ്യം പ്രസിഡന്‍റ് പദവി ജോസ് വിഭാഗത്തിലെ മിനി സാവിയോയ്ക്കായിരുന്നു. ഇതിനാല്‍ ഇത്തവണ വൈസ് പ്രസിഡന്റ് പദവിയ്ക്കായി ജോസഫ് വിഭാഗം രംഗത്തെത്തുകയായിരുന്നു. പി.ജെ ജോസഫാണ് കേരള കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയത്. അതേസമയം വിപ്പ് പ്രകാരം തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാതിരുന്ന ഇരുവര്‍ക്കുമെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് നേതൃത്വം വ്യക്തമാക്കി.
14 അംഗ പഞ്ചായത്തില്‍ 12 പേര്‍ യോഗത്തില്‍ സംബന്ധിച്ചു. സിപിഎമ്മിലെ ടി.കെ പ്രഭാകരന്‍നായരും ബിജെപി അംഗമായ അജിതാ മോഹന്‍ദാസും വിട്ടുനിന്നു. ജോമോന്‍ മണ്ണൂര്‍ പങ്കെടുത്തെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യനാക്കിയതിനാല്‍ വോട്ടവകാശം ഉണ്ടായിരുന്നില്ല. അതേസമയം എതിര്‍ സ്ഥാനാര്‍ത്ഥി ഇല്ലാതിരുന്നതിനാല്‍ വോട്ടെടുപ്പ് വേണ്ടിവന്നില്ല.
ഉച്ചതിരിഞ്ഞ് നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് അംഗം സാബു പ്ലാത്തോട്ടം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. അതിനിടെ കേരള കോണ്‍ഗ്രസിലെ പടലപ്പിണക്കം തെരഞ്ഞെടുപ്പില്‍ നിഴലിച്ചു.
മാണി വിഭാഗം അംഗങ്ങളായ സേവ്യര്‍ കണ്ടത്തിന്‍കര, മിനി സാവിയോ എന്നിവര്‍ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിന്നു. പാര്‍ട്ടി പ്രതിനിധിയ്ക്ക് വോട്ട് ചെയ്യണമെന്ന് കാട്ടി നേരത്തെ ഇവര്‍ക്കുള്‍പ്പെടെ വിപ്പ് നല്‍കിയിരുന്നു. രാവിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പങ്കെടുത്തശേഷമാണ് ഇരുവരും മാറിയത്. പി.ജെ ജോസഫിനെ പിന്തുണയ്ക്കുന്ന സാബുവിന് വോട്ട് ചെയ്യാതെ ഇരുവരും മാറിനില്‍ക്കുകയായിരുന്നു.
സേവ്യര്‍ കണ്ടത്തിന്‍കരയ്ക്ക് വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ആദ്യ ടേമില്‍ പ്രസിഡന്റ് പദവി ജോസ് വിഭാഗത്തിലെ മിനി സാവിയോയ്ക്കായിരുന്നു. ഇതിനാല്‍ ഇത്തവണ വൈസ് പ്രസിഡന്റ് പദവിയ്ക്കായി ജോസഫ് വിഭാഗം രംഗത്തെത്തുകയായിരുന്നു.
പി.ജെ ജോസഫാണ് കേരള കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയത്. അതേസമയം വിപ്പ് പ്രകാരം തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാതിരുന്ന ഇരുവര്‍ക്കുമെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് നേതൃത്വം വ്യക്തമാക്കി.Conclusion: