കോട്ടയം : മണര്‍കാട് വെള്ളക്കെട്ടില്‍ വീണ വിദ്യാര്‍ഥി മുങ്ങി മരിച്ചു. കാവുംപടി മേത്താപ്പറമ്പില്‍ സ്വദേശി ബെന്നി വിനു ദമ്പതികളുടെ മകന്‍ അമലാണ് (16 ) മരിച്ചത്. ബുധനാഴ്‌ച (ആഗസ്റ്റ് 3) ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം.
സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയപ്പോള്‍ അമലിനെ കാണാതാവുകയായിരുന്നു. കോട്ടയത്ത് നിന്നെത്തിയ ഫയര്‍ഫോഴ്‌സും സ്‌കൂബാ സംഘവും സംയുക്തമായി നടത്തിയ തെരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനായി മണര്‍കാട് സെന്‍റ് മേരീസ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
also read:അഞ്ച് കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു ; അപകടം കുളിക്കാനിറങ്ങിയപ്പോള്‍