ETV Bharat / state

തെരുവ് നായകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍; പ്രതിഷേധവുമായി മൃഗസ്‌നേഹികള്‍ - തെരുവ് നായ ശല്യം

കോട്ടയം ജില്ലയില്‍ വിവിധയിടങ്ങളില്‍ തെരുവ് നായകളെ ചത്ത നിലയില്‍ കണ്ടെത്തി. തെരുവ് നായകളെ വിഷം നല്‍കി കൊലപ്പെടുത്തിയതാണെന്നാണ് മൃഗസ്‌നേഹികളുടെ ആരോപണം.

കോട്ടയം കടുത്തുരുത്തിയിലും പെരുവയിലും തെരുവു നായ്ക്കൾ ചത്ത നിലയിൽ  Stray dogs Died in droves in Kottayam  Kottayam  Kottayam news  Kottayam news updates  latest news in Kottayam  തെരുവ് നായകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍  മൃഗസ്‌നേഹികള്‍  കോട്ടയം  കോട്ടയം വാര്‍ത്തകള്‍  കോട്ടയം ജില്ലാ വാര്‍ത്തകള്‍  കോട്ടയത്ത് തെരുവ് നായകള്‍ ചത്ത നിലയില്‍  stray dog  stray dog attack
കോട്ടയത്ത് തെരുവ് നായകള്‍ ചത്ത നിലയില്‍
author img

By

Published : Sep 12, 2022, 5:15 PM IST

കോട്ടയം: ജില്ലയില്‍ വിവിധയിടങ്ങളില്‍ തെരുവ് നായകളെ ചത്ത നിലയില്‍ കണ്ടെത്തി. മൂളക്കുളം, കടുത്തുരുത്തി, കാരിക്കോട്, കയ്യൂരിക്കൽ, കീഴൂർ, പെരുവയല്‍, വൈക്കം എന്നിവിടങ്ങളിലാണ് നായകളെ ചത്ത നിലയില്‍ കണ്ടെത്തിയത്. ഇന്ന്(സെപ്‌റ്റംബര്‍ 12) രാവിലെയാണ് സംഭവം.

പ്രദേശത്ത് പല തവണ നാട്ടുകാര്‍ക്ക് തെരുവ് നായകളുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. മേഖലയില്‍ തെരുവ് നായ ശല്യം രൂക്ഷമായിട്ടും നായകളെ പിടികൂടാന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടികള്‍ ഉണ്ടായിരുന്നില്ല. ഇത്തരം സാഹചര്യത്തില്‍ നായകളെ വിഷം വെച്ച് കെന്നതായും ആരോപണം ഉയരുന്നുണ്ട്.

also read: നാട്ടില്‍ വിലസി തെരുവ് നായക്കൂട്ടം; വി​ദ്യാർഥികള്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

സംഭവത്തെ തുടര്‍ന്ന് മൃഗ സ്‌നേഹികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. കഴിഞ്ഞ ഒരു മാസമായി മേഖലയില്‍ തെരുവ് നായ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാരുടെ പരാതി. വളര്‍ത്ത് മൃഗങ്ങളെയും കുട്ടികളെയും നായ ആക്രമിച്ചിട്ടുണ്ട്. വൈക്കം മേഖലയില്‍ മാത്രം 20 പേര്‍ക്കാണ് ഒരു മാസത്തിനിടെ തെരുവ് നായയുടെ കടിയേറ്റത്.

വിഷയത്തില്‍ ഉടന്‍ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

also read: വയനാട് പടിഞ്ഞാറത്തറയില്‍ തെരുവ് നായയുടെ ആക്രമണം; രണ്ടുപേര്‍ക്ക് പരിക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.