ETV Bharat / state

കുറവിലങ്ങാട് പള്ളിയില്‍ കപ്പല്‍പ്രദിക്ഷണം നടന്നു

മൂന്ന് നോമ്പിന്‍റെ പ്രധാന ആചാരമായ വിശ്വാസികൾ തീർത്ത കടലില്‍ ആടിയുലയുന്ന കപ്പല്‍ അപൂർവ്വ കാഴ്ചയായി.

author img

By

Published : Feb 5, 2020, 3:54 AM IST

കപ്പല്‍പ്രദിക്ഷണം  കുറവിലങ്ങാട് മര്‍ത്തമറിയം ഫെറോന പള്ളി  kuravilangadu martha mariyam church  kappal
കുറവിലങ്ങാട് പള്ളിയില്‍ കപ്പല്‍പ്രദിക്ഷണം നടന്നു

കോട്ടയം: കുറവിലങ്ങാട് മര്‍ത്തമറിയം ഫെറോനാപ്പള്ളിയില്‍ കപ്പല്‍ പ്രദിക്ഷണം നടന്നു. മൂന്ന് നോമ്പിന്‍റെ പ്രധാന ആചാരമായ വിശ്വാസികൾ തീർത്ത കടലില്‍ ആടിയുലയുന്ന കപ്പല്‍ അപൂർവ്വ കാഴ്ചയായി മാറി. യോനാ പ്രവാചകന്‍റെ നിനവേ യാത്രയുടെ ഓര്‍മ്മ പുതുക്കല്‍ കൂടിയാണ് കപ്പല്‍ പ്രദിക്ഷണം. പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കും നോമ്പിനുശേഷം നാവീകപാരമ്പര്യം പേറുന്ന കടപ്പൂര്‍ നിവാസികളുടെ കൈകളിലാണ് കപ്പല്‍ ആടിയുലയുന്ന ചടങ്ങ് നടന്നത്. നൂറുകണക്കിന് കടപ്പൂര്‍ നിവാസികളാണ് കപ്പല്‍ സംവഹിച്ചത്. നൂറ്റാണ്ടുകള്‍ക്ക് മുൻപ് തുടങ്ങിയ പാരമ്പര്യം കടപ്പൂരിന്‍റെ ഇപ്പോഴത്തെ തലമുറ മാറ്റംകൂടാതെ കാത്തുപാലിച്ചുപോരുന്നു എന്നതും ഇതിന്‍റെ പ്രത്യേകതയാണ്.

കുറവിലങ്ങാട് പള്ളിയില്‍ കപ്പല്‍പ്രദിക്ഷണം നടന്നു

ദൈവത്തില്‍ നിന്നും ഓടിയൊളിക്കാന്‍ ശ്രമിച്ച യോനാ പ്രവാചകന്‍ കപ്പലിലായിരിക്കെ കടല്‍ക്ഷോഭത്തിപ്പെടുന്നതിന്‍റെ സ്മരണയാണ് കപ്പല്‍ പ്രദിക്ഷണത്തിലൂടെ അനുസ്മരിക്കുന്നത്.

Intro:Body:വിശ്വാസ പെരുമയില്‍ കുറവിലങ്ങാട് മര്‍ത്തമറിയം ഫെറോനാപ്പള്ളിയില്‍ കപ്പല്‍ പ്രദിക്ഷണം നടന്നു. മൂന്നു നോമ്പിന്റെ പ്രധാന ആചാരമായ വിശ്വാസികള്‍ തീര്‍ത്ത കടലില്‍ ആടിയുലയുന്ന കപ്പല്‍ പള്ളി മൈതാനിയിലെ അപൂര്‍വ്വ കാഴ്ചയായി. യോനാപ്രവാചകന്റെ നിനവേ യാത്രയുടെ ഓര്‍മ്മ പുതുക്കല്‍ കൂടിയാണ് കപ്പല്‍ പ്രദിക്ഷണം.

പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കും നോമ്പിനുശേഷം നാവീകപാരമ്പര്യം പേറുന്ന കടപ്പൂര്‍ നിവാസികളുടെ കൈകളിലാണ് കപ്പല്‍ ആടിയുലയുന്ന ചടങ്ങ് നടന്നത്. രുനാളിന്റെ പ്രധാന ദിനമായ ചൊവ്വാഴ്ച പാരമ്പര്യ വിശ്വാസങ്ങള്‍ക്ക് പിന്‍ബലമേകി ഉച്ചകഴിഞ്ഞ് ഒന്നിനാണ് കപ്പല്‍ പ്രദക്ഷിണം ആരംഭിച്ചത്. നൂറുകണക്കായ കടപ്പൂര്‍ നിവാസികളാണ് കപ്പല്‍ സംവഹിച്ചത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തുടങ്ങിയ പാരമ്പര്യം കടപ്പൂരിന്റെ ഇപ്പോഴത്തെ തലമുറ മാറ്റംകൂടാതെ കാത്തുപാലിച്ചുപോരുന്നു.

ദൈവത്തില്‍ നിന്നും ഓടിയൊളിക്കാന്‍ ശ്രമിച്ച യോനാ പ്രവാചകന്‍ കപ്പലിലായിരിക്കെ കടല്‍ക്ഷോഭത്തില്‍പെടുന്നതിന്റെ സ്മരണയാണ് കപ്പല്‍പ്രദിക്ഷണത്തിലൂടെ അനുസ്മരിക്കുന്നത്.വലിയപള്ളിയുടെ മുറ്റത്ത് കപ്പല്‍ ഓടിക്കളിച്ചപ്പോള്‍ ചെറിയപള്ളിയില്‍ നിന്ന് ഗജവീരന്‍മാരുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ തിരുസ്വരൂപങ്ങള്‍ വഹിച്ചുള്ള പ്രദിക്ഷണം ആരംഭിച്ചു. തുടര്‍ന്ന് കടല്‍ ക്ഷേഭത്തിന്റെ പ്രതീകം ഉണര്‍ത്തുംവിധം കപ്പല്‍ ആകാശത്തില്‍ ആടി ഉലഞ്ഞു. തുടര്‍ന്ന് പ്രകോപിതമായ കടലിനെ ശാന്തമാക്കുന്നതിന് യോനാ പ്രവാചകനെ കടലില്‍ എറിഞ്ഞതിന്റെ പ്രതീകം അവതരിപ്പിച്ചു. രണ്ടുമണിയോടെ കപ്പല്‍ പ്രദിക്ഷണം കുരിശും തൊട്ടിയിലെ പ്രയാണം അവസാനിപ്പിച്ച് വലിയപള്ളിയില്‍ പ്രവേശിച്ചു.

തിരുസ്വരൂപങ്ങള്‍ സംവഹിക്കാന്‍ കാളികാവ് കരക്കാരും മുത്തുക്കുടകളെടുക്കാന്‍ മുട്ടുചിറ കണിവേലില്‍ കുടുംബക്കാരും എത്തുന്നതും തെറ്റാത്ത പാരമ്പര്യം തന്നെ. നെറ്റിപ്പട്ടം കെട്ടി തിടമ്പേറ്റിയ ഗജവീരന്‍ അകമ്പടി സേവിച്ചു നടത്തുന്ന പ്രദക്ഷിണവും കുറവിലങ്ങാടിനു മാത്രം സ്വന്തമാണ്. കനത്ത വെയിലിനെ അവഗണിച്ചും 100 കണക്കിന് വിശ്വാസികളാണ് ചടങ്ങുകളില്‍ സംബന്ധിക്കാനായി കുറവിലങ്ങാട് പള്ളിയിലെത്തിയത്.Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.