കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിൽ കടത്തുരുത്തി സീറ്റിൽ എല്‍ഡിഎഫില്‍ ആവശ്യം ഉന്നയിക്കുമെന്ന് കേരള കോൺഗ്രസ് സ്‌കറിയ തോമസ് വിഭാഗം. കോട്ടയത്ത് പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിന് മുൻപ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളാ കോണ്‍ഗ്രസ് അനൂപ് ജേക്കബ് വിഭാഗം ഇടതു പക്ഷത്തേക്ക് വന്നാൽ സ്വാഗതം ചെയ്യും. തങ്ങൾ ശക്തരാണെന്നും കടുത്തുരുത്തി സീറ്റ് ഉറപ്പാണും സ്‌കറിയാ തോമസ് അവകാശപ്പെട്ടു.
പിറവത്ത് യാക്കോബായ വിഭാഗം ഇടതുപക്ഷത്തെ സഹായിക്കും. സംയുക്ത കേരളാ കോൺഗ്രസ് എന്ന ആശയമാണ് ഞങ്ങൾ മുന്നോട്ടുവെക്കുന്നതെന്നും സ്‌കറിയ തോമസ് പറഞ്ഞു.