ETV Bharat / state

കുട്ടികളിലൂടെ ശുചിത്വ സംസ്‌കാരം, സഹകരണ വകുപ്പിന്‍റെ ശുചിത്വം സഹകരണം പദ്ധതിക്ക് തുടക്കമായി - സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍

അങ്കണവാടി മുതല്‍ എല്‍ പി സ്‌കൂള്‍ വരെയുള്ള വിദ്യാര്‍ഥികളെ ലക്ഷ്യം വച്ചാണ് ശുചിത്വം സഹകരണം പദ്ധതി. പദ്ധതിയുടെ സംസ്ഥാന തല ഉദ്‌ഘാടനം സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ നിര്‍വഹിച്ചു. ഹരിതം സഹകരണം പദ്ധതിയുടെ തുടർച്ചയായി ഇ-നാട് സഹകരണ സംഘവുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്

Sanitation and Cooperation project by Department of Cooperation  Sanitation and Cooperation project  Department of Cooperation  Suchithwam Sahakaranam Project  സഹകരണ വകുപ്പിന്‍റെ ശുചിത്വം സഹകരണം പദ്ധതിക്ക് തുടക്കമായി  ശുചിത്വം സഹകരണം  ശുചിത്വം സഹകരണം പദ്ധതി  സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍  Cooperation Department Minister V N Vasavan
കുട്ടികളിലൂടെ ശുചിത്വ സംസ്‌ക്കാരം, സഹകരണ വകുപ്പിന്‍റെ ശുചിത്വം സഹകരണം പദ്ധതിക്ക് തുടക്കമായി
author img

By

Published : Aug 19, 2022, 7:54 AM IST

കോട്ടയം: വിദ്യാര്‍ഥികളില്‍ മാലിന്യ സംസ്‌കരണ ശീലം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സഹകരണ വകുപ്പ് നടപ്പാക്കുന്ന 'ശുചിത്വം സഹകരണം' പദ്ധതിക്ക് തുടക്കമായി. അങ്കണവാടി മുതല്‍ എല്‍ പി സ്‌കൂള്‍ വരെയുള്ള വിദ്യാര്‍ഥികള്‍ക്കായാണ് പദ്ധതി. പദ്ധതിയുടെ സംസ്ഥാന തല ഉദ്‌ഘാടനം സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ നിര്‍വഹിച്ചു.

പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്ന മലയാളിയുടെ ശീലം മാറണമെന്നും പുതിയ മാലിന്യ നിര്‍മാര്‍ജന ശുചിത്വ സംസ്‌കാരം രൂപപ്പെടണമെന്നും കോട്ടയം തിരുവാർപ്പ് കിളിരൂർ സെന്‍റ് ഫ്രാൻസിസ് ഡി സാലസ് ചർച്ച് പാരീഷ് ഹാളിൽ നടന്ന ചടങ്ങില്‍ മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. നാടിനെ പുരോഗതിയിലേക്ക് നയിക്കുന്ന മുഖ്യഘടകമാണ് ശുചിത്വം. മാലിന്യം ഉറവിടത്തിൽ തന്നെ സംസ്‌കരിക്കുന്ന ശീലം വളരണം. കുട്ടികളിലൂടെ പുതിയ ശുചിത്വ സംസ്‌കാരം വളർത്തിയെടുക്കുകയാണ് ശുചിത്വം സഹകരണം പദ്ധതിയുടെ ലക്ഷ്യം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സഹകരണ സംഘങ്ങളും ഒരുമിച്ചു പ്രവർത്തിച്ചാൽ നാട്ടിൽ വലിയ മാറ്റം വരുത്താനാകും. ഈ നിലയിൽ സഹകരണ സംഘങ്ങളുടെ വ്യാപ്‌തി വർധിപ്പിക്കാനും ഇതിലൂടെ നാടിൻ്റെ സാമ്പത്തിക-സാമൂഹിക വളർച്ചക്കും പുരോഗതിക്കും സഹായകമായി സംഘങ്ങൾക്ക് പ്രവർത്തിക്കാനും കഴിയും വിധം സഹകരണ നിയമങ്ങളിൽ ഭേദഗതി വരുത്തുമെന്നും മന്ത്രി ഉദ്‌ഘാടന ചടങ്ങില്‍ പറഞ്ഞു.

ശുചിത്വം സഹകരണം ലോഗോ പ്രകാശനവും മന്ത്രി നിർവഹിച്ചു. വൃക്ഷത്തൈകൾ വച്ചു പിടിപ്പിക്കുന്ന 'ഹരിതം സഹകരണം' പദ്ധതിയുടെ തുടർച്ചയായി ഇ-നാട് സഹകരണ സംഘവുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

പദ്ധതി നടപ്പാക്കുന്നതിങ്ങനെ: ജൈവമാലിന്യത്തെ കംപോസ്റ്റ് ആക്കി മാറ്റുന്നതിനുള്ള മാലിന്യ ബിന്നുകൾ അങ്കണവാടികളിലും സ്‌കൂളുകളിലും സ്ഥാപിക്കും. ടീച്ചർമാർക്ക് മാലിന്യ സംസ്‌കരണത്തില്‍ പരിശീലനം നൽകും. മാലിന്യങ്ങൾ അതത് ബിന്നുകളിലേക്ക് ഇടുന്നത് ദിവസേന കാണുന്ന കുട്ടികൾക്ക് മാലിന്യ നിർമാർജനത്തിൽ അവബോധം ഉണ്ടാകും.

വീടുകളിലും ഇത്തരം സംവിധാനങ്ങൾ ഉപയോഗിക്കുന്നതിന് പ്രേരിപ്പിക്കപ്പെടും. നമ്മൾ സൃഷ്‌ടിക്കുന്ന മാലിന്യം സംസ്‌കരിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്ന ചിന്ത കുട്ടികളുടെ മനസിൽ വളരും. ഖരമാലിന്യങ്ങൾ തരംതിരിച്ച് വിവിധ ബിന്നുകളിൽ സൂക്ഷിക്കുകയും ഹരിതകർമ്മസേനയ്ക്ക് കൈമാറുകയും ചെയ്യും.

കുട്ടികള്‍ വീടുകളിലും അങ്ങനെ ചെയ്യുന്നത് മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കും. ചെറുപ്പം മുതലെ ശുചിത്വ ശീലം വളർത്തുകയാണ് ലക്ഷ്യം. ഇ-നാട് യുവജന സംഘമാണ് പദ്ധതി നടപ്പാക്കുക. സാങ്കേതിക സഹകരണം നൽകുന്നത് അമൽജ്യോതി എൻജിനീയറിങ് കോളജിലെ സ്റ്റാർട്ട്അപ്പായ ഫോബാണ്.

കോട്ടയം ജില്ലയിൽ ആരംഭിച്ച് കേരളത്തിലെ എല്ലാ ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സഹകരണ വകുപ്പ് ത്രിതല പഞ്ചായത്തുകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. സഹകരണ മേഖലയിൽ നിന്നുള്ള സർവീസ് പ്രൊവൈഡർ ഇ-നാട് യുവജന സഹകരണ സൊസൈറ്റിയാണ്.

ഉദ്‌ഘാടന ചടങ്ങില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് നിർമ്മല ജിമ്മി അധ്യക്ഷത വഹിച്ചു. സഹകരണ രജിസ്ട്രാർ അലക്‌സ് വർഗീസ് തിരുവാർപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് അജയൻ കെ മേനോനു നൽകി പരിശീലന കൈപുസ്‌തകത്തിൻ്റെ പ്രകാശനം നിർവഹിച്ചു. ചടങ്ങില്‍ സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍, ശുചിത്വ മിഷന്‍ ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.