കോട്ടയം: ചിങ്ങവനം ഏറ്റുമാനൂര്‍ റെയില്‍വേ ഇരട്ടപാതയില്‍ സുരക്ഷ പരിശോധന തുടങ്ങി. പുതുതായി നിർമിച്ച പാതയില്‍ റയില്‍വേ സുരക്ഷ കമ്മിഷണര്‍ അഭയ്കുമാർ റായ്യുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം 120 കിലോമീറ്റർ വേഗത്തിൽ ഇലക്ട്രിക് എൻജിൻ ഓടിച്ചാകും സ്പീഡ് ട്രയൽ നടത്തുക.
പരിശോധന റിപ്പോര്‍ട്ട് അനുകൂലമായാല്‍ മെയ് 28ന് പുതിയ പാതയുടെ കമ്മിഷണിങ് നടത്താനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. എന്‍ജിനും ഒരു ബോഗിയും ഉള്‍പ്പെടുന്ന യൂണിറ്റാണ് ഇതിനായി ഉപയോഗിക്കുക. ഏറ്റുമാനൂർ പാറോലിക്കൽ മുതൽ കോട്ടയം വരെ, കോട്ടയം-ചിങ്ങവനം എന്നിങ്ങനെ രണ്ടു ഭാഗങ്ങളായിട്ടാകും സ്പീഡഡ് ട്രയൽ നടത്തുക.
സുരക്ഷ കമ്മിഷണറുടെ വിലയിരുത്തലില്‍ പരിശോധന തൃപ്തികരമായാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ സിഗ്നല്‍ ബന്ധിപ്പിക്കുന്ന ജോലികള്‍ ആരംഭിക്കും.
also read: കെ റെയിലില്‍ അടിയന്തര പ്രമേയ ചർച്ചയ്ക്ക് തയ്യാറായി സർക്കാർ; ചർച്ച ഉച്ചയ്ക്ക്