കോട്ടയം: വിവാഹ വാഗ്‌ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച് നഗ്‌ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പാലാളാലം സ്വദേശി ദീപക് വേലായുധനാണ് (35) അറസ്റ്റിലായത്. തിങ്കളാഴ്ചയാണ് (ഒക്‌ടോബര്‍ 24) ഇയാള്‍ അറസ്റ്റിലായത്.
വിവാഹം വാഗ്‌ദാനം ചെയ്‌ത് യുവതിയെ നിരവധി തവണ പീഡിപ്പിക്കുകയും തുടര്‍ന്ന് യുവതിയുടെ നഗ്‌ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്‌തു. ഇതേ തുടര്‍ന്ന് യുവതി വൈക്കം പൊലീസില്‍ പരാതി നല്‍കി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ അറസ്റ്റിലായതെന്നാണ് ലഭ്യമാകുന്ന വിവരം.
പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു. വൈക്കം സ്റ്റേഷൻ എസ്.എച്ച്.ഒ കൃഷ്‌ണൻ പോറ്റി, എസ്.ഐ സജി കുര്യാക്കോസ്, എ.എസ്.ഐ സുധീർ പി. ആർ, സി.പി. ഓമാരായ ജാക്‌സൺ, സാബു പി.ജെ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.