തിരുവനന്തപുരം: പ്രളയം സംബന്ധിച്ച് സർക്കാരും മുഖ്യമന്ത്രിയും നടത്തിയത് കള്ളപ്രചരണമാണെന്ന്അമിക്കസ് ക്യൂറി റിപ്പോർട്ടോടെ തെളിഞ്ഞുവെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. പ്രളയ വിഷയത്തിൽ സർക്കാർ നിരപരാധിത്വം കളിക്കാൻ ശ്രമിക്കുകയായിരുന്നെന്നുംതിരുവഞ്ചൂർ കുറ്റപ്പെടുത്തി.
നിഷ്പക്ഷമായ അമിക്കസ്ക്യൂറിറിപ്പോർട്ട് സർക്കാരിന്‍റെമുഖത്തേറ്റഅടിയാണ്. റിപ്പോർട്ടിലെ ശുപാർശ അനുസരിച്ച് പ്രളയത്തിന്‍റെകാരണത്തെക്കുറിച്ച് ഹൈക്കോടതിയിലെ സീനിയർ ജഡ്ജി അധ്യക്ഷനായ സമിതിയെ കൊണ്ട് അന്വേഷിപ്പിക്കണം.കുറ്റക്കാർക്കെതിരെ ക്രിമിനലായും സിവിലായും കേസെടുക്കണമെന്നുംതിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. വൈദ്യുതി ഉത്പാദിപ്പിച്ച് പണമുണ്ടാക്കാനുള്ള ത്വരയിൽ 54 പേരുടെ ജീവനാണ് നഷ്ടമായത്. പ്രളയം ഉണ്ടാക്കിയ സർക്കാർ പരസ്യമായി മാപ്പുപറയണം. പ്രളയശേഷം അർഹതപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകാതെ സർക്കാർ കൂടുതൽ ദ്രോഹിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റിപ്പോർട്ട് സംബന്ധിച്ച് ചോദിച്ചമാധ്യമപ്രവർത്തകരോട് മന്ത്രി എംഎം മണി ധാർഷ്ട്യത്തോടെ പെരുമാറിയത് കുറ്റബോധം കൊണ്ടാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ കോട്ടയത്ത് പറഞ്ഞു.