ETV Bharat / state

'കേരളത്തില്‍ എന്ത് അപകടമാണ് കണ്ടത്, പറയാനുള്ളത് മുഴുവന്‍ പറയണം'; അമിത്‌ ഷായ്‌ക്കെതിരെ മുഖ്യമന്ത്രി - അമിത് ഷാ

കേരളം സുരക്ഷിതമല്ലെന്ന തരത്തില്‍ പരോക്ഷ വിമര്‍ശനമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷാ, കര്‍ണാകയില്‍ പ്രസംഗിക്കവെ ആരോപിച്ചത്

അമിത്ഷായ്ക്ക് പിണറായിയുടെ മറുപടി  Amit Shah  Pinarayi vijayan against amit shah Kottayam  Pinarayi vijayan against amit shah  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷാ
അമിത്‌ ഷായ്‌ക്കെതിരെ മുഖ്യമന്ത്രി
author img

By

Published : Feb 12, 2023, 9:54 PM IST

Updated : Feb 12, 2023, 10:07 PM IST

അമിത്‌ ഷായ്‌ക്കെതിരെ മുഖ്യമന്ത്രി

കോട്ടയം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ സ്ഥിതിയെക്കുറിച്ച് കൂടുതല്‍ ഒന്നും ഞാന്‍ പറയുന്നില്ല എന്ന അമിത്‌ ഷായുടെ പരാമര്‍ശമാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. എന്ത് കുഴപ്പമാണ് കേരളത്തിൽ ഉള്ളതെന്ന് അമിത് ഷാ പറയണമെന്നും കേരളം എന്താണെന്നും ബിജെപി ഭരിക്കുന്ന കർണാടകയിലെ സ്ഥിതി എന്താണെന്ന് എല്ലാവർക്കും അറിയാമെന്നും പിണറായി പറഞ്ഞു.

കർണാടകത്തിൽ ന്യൂനപക്ഷ വിഭാഗങ്ങൾ വ്യാപക ആക്രമണത്തിന് ഇരയാകുന്നു. കേരളത്തിൽ മതന്യൂനപക്ഷങ്ങൾ സുരക്ഷിതരാണ്. സംസ്ഥാനത്ത് എന്ത് അപകടമാണ് അമിത് ഷാ കണ്ടത്. കൂടുതൽ പറയുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. പറഞ്ഞോളൂ, എന്തിനാണ് പകുതി പറഞ്ഞ് നിർത്തുന്നത്. ബിജെപി വർഗീയ സംഘർഷങ്ങളും കലാപങ്ങളും സൃഷ്‌ടിക്കുന്നു. അത് നടക്കാത്ത ഏക ഇടം കേരളമാണ്.

കേരളത്തിലും വർഗീയ ചേരിതിരിവ് സൃഷ്‌ടിക്കാനാണ് അമിത് ഷായുടെയും കൂട്ടരുടെയും ശ്രമം. അമിത് ഷായുടെ പൂതി നടക്കില്ലെന്ന് സിപിഎം വാഴൂർ ഏരിയ കമ്മിറ്റി ഓഫിസിന്‍റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.

Last Updated : Feb 12, 2023, 10:07 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.