കോട്ടയം: റേഷന്‍ വിതരണത്തില്‍ സര്‍ക്കാരിനെ അഭിനന്ദിച്ച് പി.സി ജോര്‍ജ്ജ് എംഎല്‍എ. മികച്ച ഗുണനിലവാരമുള്ള അരിയാണ് സംസ്ഥാന സര്‍ക്കാര്‍ റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്നതെന്ന് പി.സി ജോര്‍ജ്ജ് എംഎല്‍എ പറഞ്ഞു. അരി വാങ്ങി പാകംചെയ്ത് കഴിച്ചുനോക്കിയശേഷമാണ് അഭിപ്രായം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
മേഖലയിലെ വിവിധ റേഷന്‍കടകളില്‍ പരിശോധിച്ചതില്‍ എല്ലായിടത്തും നല്ല കുത്തരിയാണ് നല്‍കുന്നത്. അക്കാര്യത്തില്‍ മന്ത്രി തിലോത്തമനെ ബഹുമാനിക്കുന്നതായും അദ്ദേഹം പറഞ്ഞു. കിറ്റ് വിതരണത്തിലും സര്‍ക്കാരിനെ അഭിനന്ദിക്കാതിരിക്കാന്‍ വയ്യ. എല്ലാ കടകളിലും കിറ്റ് എത്തിക്കഴിഞ്ഞിരിക്കുന്നു. സര്‍ക്കാര്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കുന്നുണ്ട്. എംഎല്‍എമാര്‍ക്കും ചുമതലയുണ്ട്. എന്ത് നടക്കുന്നുവെന്നും പരിശോധിക്കാനും കുറവുള്ളവ പരിഹരിക്കാനും ജനപ്രതിനിധികള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പട്ടിണിയില്ലാത്ത കൊറോണക്കാലം എന്ന് പറയാനാവുന്നതിന് പിന്നില്‍ ഭക്ഷ്യമന്ത്രിയുടെ ഇടപെടലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യമന്ത്രിയെ വിളിച്ച് അഭിനന്ദനമറിയിച്ചതായും പിസി ജോര്‍ജ്ജ് വ്യക്തമാക്കി.