ETV Bharat / state

പമ്പാനദിയിലെ മണൽ നീക്കം; രൂക്ഷ വിമർശനവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ

വനത്തിനുള്ളിലൂടെ ഒഴുകുന്ന നദി വനവിഭവമാണ്. വന നിയമങ്ങൾ അതിനും ബാധകമാണ്. പരിസ്ഥിതി വകുപ്പിന്‍റെ അനുമതിയുണ്ടങ്കിൽ മാത്രമേ മണൽ മറ്റൊരിടത്തേക്ക് കൊണ്ടുപോകാൻ സാധിക്കൂ. എത് പ്രകൃതി ദുരന്തത്തിന്‍റെ മറവിലാണ് മണൽ കച്ചവടമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം പമ്പ- ത്രിവേണി നദിയിലെ മണൽ വാരൽ തിരുവഞ്ചൂർ രാധകൃഷ്ണൻ എം.എൽ.എ pamba manal varal Thiruvanjoor kottayam
പമ്പാനദിയിലെ മണൽ നീക്കം; രൂക്ഷ വിമർശനവുമായി തിരുവഞ്ചൂർ രാധ കൃഷ്ണൻ
author img

By

Published : Jun 5, 2020, 3:12 PM IST

Updated : Jun 5, 2020, 3:30 PM IST

കോട്ടയം: പമ്പ- ത്രിവേണി നദിയിലെ മണൽ വിറ്റഴിക്കൽ നടപടിയിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. മുഖ്യമന്ത്രിയുടെ നിലപാട് വരുംവരായ്കകൾ ചിന്തിക്കാതെയും നിയമവിരുദ്ധവുമാണ്. പമ്പ നദിയെപ്പോലും വിൽപ്പന ചരക്കാക്കാൻ എൽ.ഡി.എഫ് സർക്കാരിന് മാത്രമേ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. ഡിസാസ്റ്റർ മാനേജ്‌മെന്‍റ് അധികാരമുപയോഗിച്ച് പ്രളയ പ്രതിരോധത്തിന്‍റെ ഭാഗമായാണ് മണൽ നീക്കം ചെയ്യുന്നതെന്ന മുഖ്യമന്ത്രിയുടെ വാദത്തെയും അദ്ദേഹം വിമർശിച്ചു. വനത്തിനുള്ളിലൂടെ ഒഴുകുന്ന നദി വനവിഭവമാണ്. വന നിയമങ്ങൾ അതിനും ബാധകമാണ്. പരിസ്ഥിതി വകുപ്പിന്‍റെ അനുമതിയുണ്ടങ്കിൽ മാത്രമേ മണൽ മറ്റൊരിടത്തേക്ക് കൊണ്ടുപോകാൻ സാധിക്കൂ. എത് പ്രകൃതി ദുരന്തത്തിന്‍റെ മറവിലാണ് മണൽ കച്ചവടമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ചോദിച്ചു. നിയമവിരുദ്ധ പ്രവർത്തനങ്ങളാണ് നിലവിൽ പമ്പയിൽ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പമ്പാനദിയിലെ മണൽ നീക്കം; രൂക്ഷ വിമർശനവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ

പല തിരുമാനങ്ങളും എടുത്തതിന് ശേഷം തിരുത്തിയ ചരിത്രമാണ് പിണറായി സർക്കാരിന്നുള്ളത്. ഈ തീരുമാനത്തിലും മാറ്റം വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു. ചിഫ് സെക്രട്ടറിയുടെയും ഡിജിപിയുടെയും ഇടപെടല്‍ ദുരൂഹതയുണ്ടാക്കുന്നു. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ചരടുവലിക്കുകയാണ് ഇരുവരും ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേ സമയം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതിയില്ലാതെയുള്ള മണൽ ഖനനത്തിൽ സംസ്ഥാന സർക്കാരിന് നടപടി നേരിട്ടാല്‍ അത് ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരും അറിഞ്ഞില്ലെങ്കിൽ നടക്കട്ടെ എന്ന നിലപാടാണ് സർക്കാരിനുള്ളത്. അപകടകരമായ നിയമലംഘനത്തിന് സംസ്ഥാന സർക്കാർ കൂട്ടുനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Last Updated : Jun 5, 2020, 3:30 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.