ETV Bharat / state

പാലാ ഉപതെരഞ്ഞെടുപ്പ്‌ ഒറ്റക്കെട്ടായി നേരിടുമെന്ന് രമേശ് ചെന്നിത്തല - പാലാ ഉപതെരഞ്ഞെടുപ്പ്‌

ഉപതെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ ഇന്ന് ചേര്‍ന്ന യുഡിഎഫ് ഉന്നതാധികാര സമിതിയോഗത്തിനു ശേഷം കോണ്‍ഗ്രസ് നേതാക്കള്‍ ഇരു വിഭാഗങ്ങളുമായും പ്രത്യേകം പ്രത്യേകം ചര്‍ച്ച നടത്തി.

രമേശ് ചെന്നിത്തല
author img

By

Published : Aug 26, 2019, 7:05 PM IST

Updated : Aug 26, 2019, 8:03 PM IST

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ ജോസ് കെ മാണി - ജോസഫ് വിഭാഗങ്ങള്‍ക്കിടയില്‍ സമവായമുണ്ടാക്കാൻ യുഡിഎഫ് നേതൃത്വം നടത്തിയ ശ്രമം പരാജയം. ഇരുപക്ഷവുമായി കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച നടത്തിയെങ്കിലും പ്രശ്‌നം പരിഹരിക്കാനായില്ല. രണ്ടു നേതാക്കളും പരസ്പരം സംസാരിച്ച് എത്രയും വേഗം തീരുമാനത്തിലെത്താന്‍ കോണ്‍ഗ്രസ് നേതൃത്വം നിർദേശിച്ചു. പ്രശ്‌നം സാങ്കേതികമെന്നും യുഡിഎഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യോഗത്തിനു ശേഷം പ്രതികരിച്ചു.

പാലാ ഉപതെരഞ്ഞെടുപ്പ്‌ ഒറ്റക്കെട്ടായി നേരിടുമെന്ന് രമേശ് ചെന്നിത്തല

പാലായില്‍ നിഷ ജോസ് കെ മാണിയെ മത്സരിപ്പിക്കാനാണ് ജോസ് കെ മാണിയുടെ നീക്കം. ഈ നീക്കം മുന്നിൽ കണ്ടാണ് മുൻ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റും ജോസ് കെ മാണി വിഭാഗക്കാരനുമായ ഇ ജെ അഗസ്‌തിയ്ക്കു പി ജെ ജോസഫ് പിന്തുണ പ്രഖ്യാപിച്ചത്. എന്നാല്‍ അപ്രതീക്ഷിതമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ പാലാ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ കേരള കോൺഗ്രസിലെ പ്രശ്‌നങ്ങള്‍ നീട്ടിക്കൊണ്ടു പോകാനാകാത്ത സ്ഥിതിയായി.

ഒരു തര്‍ക്കവുമുണ്ടാകില്ലെന്നും പാലായില്‍ യോജിച്ച സ്ഥാനാർഥി ഉണ്ടാകുമെന്നും യോഗത്തിനു ശേഷം ജോസ് കെ മാണി പറഞ്ഞു. സര്‍ക്കാരിന്‍റെ തെറ്റായ നയങ്ങളില്‍ പ്രതിഷേധിച്ച് സെപ്തംബര്‍ മൂന്നിന് ജില്ലാതലത്തിൽ രാപകല്‍ സത്യാഗ്രഹം നടത്താന്‍ യുഡിഎഫ് യോഗം തീരുമാനിച്ചു.

Intro:പാല ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നടന്ന യു.ഡി.എഫ് യോഗത്തില്‍ ജോസ്.കെമാണി-ജോസഫ് വിഭാഗങ്ങള്‍ക്കിടയില്‍ സമവായമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ ഫലവത്തായില്ല. തുടര്‍ന്ന് ഇരുവരുമായി കോണ്‍ഗ്രസ് നേതൃത്വം ഒറ്റയ്‌ക്കൊറ്റയ്ക്ക് ചര്‍ച്ച നടത്തിയിട്ടും പ്രശ്‌നം പരിഹരിക്കാനായില്ല. രണ്ടു നേതാക്കളും പരസ്പരം സംസാരിച്ച് എത്രയും വേഗം തീരുമാത്തിലെത്താന്‍ കോണ്‍ഗ്രസ് നേതൃത്വം നിര്‍ദ്ദേശിച്ചു. പ്രശ്‌നം സാങ്കേതികമെന്നും യു.ഡി.എഫ് ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യോഗത്തിനു ശേഷം പ്രതികരിച്ചു.

Body:പാലയില്‍ ഭാര്യ നിഷ ജോസ്.കെ.മാണിയെ ഉപതിരഞ്ഞെടുപ്പില്‍ കളത്തിലിറക്കണമെന്നാണ് ജോസ് കെ.മാണിയുടെ ഉള്ളിലിരിപ്പ്. ഈ അവസരം മുതലെടുത്ത്്് ജോസ്.കെ.മാണിയെ വരുതിയിലാക്കാമെന്നാണ് ജോസഫിന്റെ കണക്കു കൂട്ടല്‍. ഇതു മുന്നില്‍ കണ്ടാണ് കോട്ടയം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും ജോസ്.കെ.മാണി വിഭാഗക്കാരനായ ഇ.ജെ. അഗസ്തിയ്ക്കു പി.ജെ.ജോസഫ് പിന്തുണ പ്രഖ്യാപിച്ചത്. ജോസ് കെ.മാണി വിഭാഗത്തിലെ അസംതൃപ്തി കൂടി ജോസഫ് മുന്നില്‍ കണ്ടിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ പാല ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ പ്രശ്‌നങ്ങള്‍ നീട്ടിക്കൊണ്ടു പോകാനാകത്ത സ്ഥിതിയായി. തര്‍ക്കങ്ങള്‍ ഒഴിവാക്കി എത്രയും വേഗം ഒത്തു തീര്‍പ്പിലെത്താന്‍ കോണ്‍ഗ്രസ് നേതൃത്വം രണ്ടു നേതാക്കളോടും ആവശ്യപ്പെട്ടു. ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇന്ന് ചേര്‍ന്ന യു.ഡി.എഫ് ഉന്നതാധികാര സമിതിയോഗത്തിനു ശേഷം കോണ്‍ഗ്രസ് നേതാക്കള്‍ ഇരുവരുമായും പ്രത്യേകം പ്രത്യേകം ചര്‍ച്ച നടത്തി. എന്നാല്‍ ഇരു വിഭാഗങ്ങളും തങ്ങളുടെ നിലപാടുകളില്‍ ഉറച്ചു നിന്നു. പ്രശ്‌നം നീട്ടിക്കൊണ്ടു പോകാനാകില്ലെന്നും രണ്ടു പേരും പരസ്പരം ചര്‍ച്ച നടത്തി എത്രയും വേഗം ഒത്തു തീര്‍പ്പിലെത്തണമെന്നും കോണ്‍ഗ്രസ് നേതൃത്വം നിര്‍ദ്ദേശിച്ചു. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ സാങ്കേതികമാണന്നും യു.ഡി.എഫ് ഒറ്റക്കെട്ടായി ഉപതിരഞ്ഞെടുപ്പിനെ നേരിടുമെന്നും യോഗത്തിനു ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ബൈറ്റ്് ചെന്നിത്തല

ഒരു തര്‍ക്കവുമുണ്ടാകില്ലെന്നും പാലായില്‍ യോജിച്ച സ്ഥാനാര്‍ത്ഥി ഉണ്ടാകുമെന്നും യോഗത്തിനു ശേഷം ജോസ് കെ.മാണി പറഞ്ഞു.

ബൈറ്റ് ജോസ് കെ.മാണി

സര്‍ക്കാരിന്റെ തെറ്റായ നയങ്ങളില്‍ പ്രതിഷേധിച്ച് സെപ്തംബര്‍ 3ന് ജില്ലാതലങ്ങളില്‍ രാപകല്‍ സത്യാഗ്രഹം നടത്താന്‍ യു.ഡി.എഫ് യോഗം തീരുമാനിച്ചു.

ഇടിവി ഭാരത്

തിരുവനന്തപുരം
Conclusion:
Last Updated : Aug 26, 2019, 8:03 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.