കോട്ടയം: ഓർത്തഡോക്‌സ് വിഭാഗത്തിന്‍റെ കുരിശുപള്ളികൾ തകർത്തതിന് പിന്നിൽ യാക്കോബായ വിഭാഗമെന്ന് ഓർത്തഡോക്‌സ് സഭ. രാജ്യത്തെ നിയമ വാഴ്ച്ചയെയും നിയമ വ്യവസ്ഥയെയും വെല്ലുവിളിച്ച് കൊണ്ടാണ് വിഘടിത വിഭാഗത്തിന്‍റെ അക്രമ പ്രവർത്തനങ്ങളെന്നും നിയമവാഴ്ച്ച ഉറപ്പാക്കാൻ സർക്കാർ ഇടപെടണമെന്നും ഓർത്തഡോക്‌സ് സഭ അഭിപ്രായപ്പെട്ടു.
അക്രമങ്ങൾ നടത്തി ഓർത്തഡോക്സ് സഭയെ കോടതി വിധി നടപ്പാക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കാമെന്ന ലക്ഷ്യത്തോടെയാണ് യാക്കോബായ വിഭാഗക്കാർ ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതെന്നും ഓർത്തഡോക്സ് സഭാ സെക്രട്ടറി ബിജു ഉമ്മൻ പറഞ്ഞു.