കോട്ടയം : സോളാർ പീഡന കേസ് സി.ബി.ഐ ഏറ്റെടുത്തതില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മൻചാണ്ടി. സി.ബി.ഐ അന്വേഷണത്തിൽ ഭയമില്ല. ഇടതുസർക്കാർ അഞ്ചുകൊല്ലം അന്വേഷിച്ചിട്ടും ഒരു നടപടിയും എടുത്തിട്ടില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
നിയമം അതിന്‍റെ വഴിക്ക് പോകും. ജാമ്യമില്ലാത്ത വകുപ്പ് ചുമത്തിയിട്ടും തങ്ങളാരും കോടതിയെ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സി.ബി.ഐ തിരുവനന്തപുരം യൂണിറ്റാണ് കേസിന്‍റെ ചുമതല. തിരുവനന്തപുരം, കൊച്ചി സി.ജെ.എം കോടതികളിൽ സി.ബി.ഐ സംഘം എഫ്.ഐ.ആർ സമർപ്പിച്ചു.
ALSO READ: ഐഎസ് ബന്ധം: രണ്ട് യുവതികൾ കണ്ണൂരിൽ അറസ്റ്റിൽ
ഉമ്മൻചാണ്ടി, കെ.സി. വേണുഗോപാൽ, അടൂർ പ്രകാശ്, എ.പി. അനിൽ കുമാർ, ഹൈബി ഈഡൻ, ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്‌ദുള്ളക്കുട്ടി എന്നിവർക്കെതിരെയാണ് എഫ്.ഐ.ആർ.
സ്ത്രീപീഡനം, സാമ്പത്തിക ചൂഷണം എന്നീ ആരോപണങ്ങളാണ് പരാതിയിലുള്ളത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് കാണിച്ച് പരാതിക്കാരി മുഖ്യമന്ത്രിയ്ക്ക് കത്ത് നൽകിയതോടെ സർക്കാർ കേസ് സി.ബി.ഐക്ക് വിടുകയായിരുന്നു.