കോട്ടയം: കെ.പി.സി.സി പ്രസിഡന്‍റ് ആയതിനു ശേഷം സുധാകരനെതിരെ പരാമർശങ്ങൾ നടത്താൻ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചതെന്താണെന്ന് അറിയില്ലന്ന് ഉമ്മൻ ചാണ്ടി. മുഖ്യമന്ത്രി വഹിക്കുന്ന സ്ഥാനവും അതിന്‍റെ പ്രാധാന്യവും കണക്കിലെടുക്കുമ്പോൾ ഇത്തരത്തിലുള്ള പ്രതികരണം ഒഴിവാക്കേണ്ടതായിരുന്നു എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി പറഞ്ഞത് എത്രയോ വർഷങ്ങൾക്ക് മുൻപുള്ള കാര്യങ്ങളാണ്. ചർച്ച ചെയ്യേണ്ട മറ്റ് ഒരുപാട് വിഷയങ്ങൾ ഉണ്ട്. പഴയ കഥകൾ പറയുന്നതിലൂടെ യഥാർഥ പ്രശ്നങ്ങളിൽ നിന്ന് ചർച്ച അകന്നു പോകുന്നുവെന്നും ഇത്തരം ചർച്ചകൾ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ നിന്ന് അകലാൻ കാരണമാവുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
READ MORE: കെ.സുധാകരന്‍റേത് വികടഭാഷയെന്ന് എ. വിജയരാഘവന്‍
പാർട്ടി വിഷയങ്ങൾ ചർച്ച ചെയ്യാൻ ഹൈക്കമാൻഡ് വിളിച്ചിട്ടുണ്ടെന്നും കെ മുരളീധരൻ യുഡിഎഫ് കൺവീനർ ആയാൽ കൂടുതൽ സന്തോഷമെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു.