ETV Bharat / state

പി.എസ് ശ്രീധരൻ പിള്ളയുടെ ഇംഗ്ലീഷ് കവിത സമാഹാരത്തിന്‍റെ പരിഭാഷകൾ പ്രകാശനം ചെയ്തു - ഗോവ ഗവർണർ

'ഓഹ് മിസോറം' എന്ന് പേരിട്ടിരിക്കുന്ന കവിത സമാഹാരത്തിന്‍റെ മലയാളം, ഹിന്ദി പരിഭാഷകളാണ് പ്രകാശനം ചെയ്തത്.

oh mizoram  ps sreedharan pillai  goa governor  english poem translation  പി.എസ് ശ്രീധരൻ പിള്ള  ഓഹ് മിസോറം  ഗോവ ഗവർണർ  കോട്ടയം പ്രസ്‌ക്ലബ്
Translations of PS Sreedharan Pillai's collection of English poems released
author img

By

Published : Aug 6, 2021, 5:47 PM IST

കോട്ടയം: ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ളയുടെ ഇംഗ്ലീഷ് കവിത സമാഹാരത്തിന്‍റെ മലയാളം, ഹിന്ദി പരിഭാഷകൾ പ്രകാശനം ചെയ്തു.
കോട്ടയം പ്രസ്‌ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ ജസ്റ്റിസ് കെ.ടി തോമസ്, മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു എന്നിവർ പുസ്തക പ്രകാശനം നിർവ്വഹിച്ചു. മംഗളം മാനേജിങ് ഡയറക്ടർ സാജൻ വർഗീസ് , സാഹിത്യപ്രവർത്തക സഹകരണ സംഘം പ്രസിഡന്‍റ് പി.കെ ഹരികുമാർ എന്നിവർ പുസ്തകങ്ങൾ ഏറ്റു വാങ്ങി.

പി.എസ് ശ്രീധരൻ പിള്ളയുടെ 'ഓഹ് മിസോറം' എന്ന ഇംഗ്ലീഷ് കവിതകളുടെ പരിഭാഷകളാണ് പ്രകാശനം ചെയ്തത്. 36 കവിതകളാണ് പുസ്തകത്തിൽ ഉള്ളത്. കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ.മാണി, ജന്മഭൂമി എഡിറ്റർ കെ.എൻ.ആർ നമ്പൂതിരി എന്നിവർ പ്രകാശന ചടങ്ങിൽ പങ്കെടുത്തു. മാധ്യമ പ്രവർത്തകനായ എബ്രഹാം മാത്യു ആണ് മലയാള പരിഭാഷ നിർവഹിച്ചത്.

Also Read: കരിപ്പൂർ വിമാനാപകടം; സഹായ വാഗ്‌ദാനം പാഴ്‌വാക്ക്, പൊലിഞ്ഞത് അഷ്റഫിന്‍റെ സ്വപ്നങ്ങള്‍

നെഗറ്റിവിസം എല്ലാ മേഖലയിലും കടന്നു കൂടുന്നുവെന്നത് കേരളം നേരിടുന്ന ദുരന്തമാണെന്ന് പുസ്തക പ്രകാശന ചടങ്ങിനിടെ ശ്രീധരൻ പിള്ള പറഞ്ഞു. വാർത്താ രംഗത്തടക്കം നെഗറ്റിവിറ്റി ആണെന്നും സർഗാത്മകതയെ കണ്ടെത്താൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.