കോട്ടയം: കോട്ടയം ജില്ലയിൽ വോട്ടെണ്ണല്‍ ആരംഭിച്ചു. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഉദ്യോഗസ്ഥരും കൗണ്ടിങ് ഏജന്‍റുമാരും എത്തി. വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും കൊവിഡ് ആന്‍റിജന്‍ പരിശോധനയ്ക്ക് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പരിശോധന നടത്താൻ കഴിയാത്ത പോളിങ് ഉദ്യോഗസ്ഥർ ജീവനക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കു വേണ്ടിയാണ് ഈ ക്രമീകരണം.
വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പ്രവേശനം അനുവദിക്കുന്നതിന് രണ്ടു ഡോസ് വാക്സിന്‍ സ്വീകരിച്ചതിന്‍റെ സര്‍ട്ടിഫിക്കറ്റോ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ വേണ്ടതുണ്ട്. കോട്ടയം എംഡി സെമിനാരി സ്‌കൂളിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ രാവിലെ 6:30ന് പോളിംഗ് ഉദ്യോഗസ്ഥരെത്തി രാവിലെ എട്ടു മണിവരെ തപാല്‍ വകുപ്പില്‍ നിന്ന് വരണാധികാരിക്ക് ലഭിക്കുന്ന തപാല്‍ വോട്ടുകള്‍ വോട്ടെണ്ണലിനായി പരിഗണിക്കും.
പാലാ നിയമ സഭാ മണ്ഡലത്തിലെ വോട്ടെണ്ണൽ പാലാ കർമൽ പബ്ലിക് സ്കൂളിലും കടുത്തുരുത്തിയിൽ പാലാ സെൻ്റ് വിൻസെൻ്റ് സി. എം. ഐ റസിഡൻഷ്യൽ സ്‌കൂളുമാണ് വോട്ടെണ്ണൽ കേന്ദ്രം. വൈക്കത്ത് ആശ്രമം സ്കൂളിലും ഏറ്റുമാനൂരിൽ സെൻ്റ് അലോഷ്യസ് എച്ച്. എസ് അതിരമ്പുഴയിലുമാണ് കേന്ദ്രങ്ങൾ.