ETV Bharat / state

മഴക്കെടുതി നേരിടാൻ ദേശീയ ദുരന്തനിവാരണ സേന കോട്ടയത്ത് - കോട്ടയം ജില്ലയിൽ യെല്ലോ അലർട്ട്

ടീം കമാൻഡർ സഞ്ജീവ് കുമാറിന്‍റെ നേതൃത്വത്തിൽ എത്തിയ 22 അംഗ സംഘം ജില്ലാ കലക്ടർ ഡോ. പി.കെ ജയശ്രീയുമായി കൂടിക്കാഴ്‌ച നടത്തി.

മഴക്കെടുതി നേരിടാൻ ദേശീയ ദുരന്തനിവാരണ സേന ജില്ലയിൽ  National Disaster Management Force in Kottayam  മഴക്കെടുതി നേരിടാൻ ദേശീയ ദുരന്തനിവാരണ സേന കോട്ടയത്ത്  ദേശീയ ദുരന്തനിവാരണ സേന  National Disaster Management Force  കോട്ടയം  കോട്ടയം മഴ  kottayam rain  rain updates  മഴ മുന്നറിയിപ്പ്  കോട്ടയം ജില്ലയിൽ യെല്ലോ അലർട്ട്  യെല്ലോ അലർട്ട്
മഴക്കെടുതി നേരിടാൻ ദേശീയ ദുരന്തനിവാരണ സേന കോട്ടയത്ത്
author img

By

Published : Oct 12, 2021, 8:12 PM IST

കോട്ടയം: ജില്ലയിൽ ശക്തമായ മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ മഴക്കെടുതി നേരിടാൻ ദേശീയ ദുരന്തനിവാരണ സേന കോട്ടയത്തെത്തി. ടീം കമാൻഡർ സഞ്ജീവ് കുമാറിന്‍റെ നേതൃത്വത്തിൽ എത്തിയ 22 അംഗ സംഘം ജില്ലാ കലക്ടർ ഡോ. പി.കെ ജയശ്രീയുമായി കൂടിക്കാഴ്‌ച നടത്തി. നിലവിൽ കോട്ടയം ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

കനത്ത മഴയിൽ മൂവാറ്റുപുഴയാറിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ വൈക്കം താലൂക്കിൽ ദുരന്തനിവാരണ തയാറെടുപ്പുകൾ ആരംഭിച്ചു. താലൂക്ക് എമർജൻസി ഓപ്പറേഷൻസ് സെന്‍ററിന്‍റെ നേതൃത്വത്തിൽ സ്വീകരിച്ച മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന് ഇൻസിഡെന്‍റ് റെസ്‌പോൺസ് സിസ്റ്റം അടിയന്തര യോഗം ചേർന്നു.

റെസ്‌പോൺസിബിൾ ഓഫിസറായ ഡെപ്യൂട്ടി കലക്ടർ പി.ജി രാജേന്ദ്രബാബു വെളളപ്പൊക്ക സാധ്യതാ മേഖലയിലുള്ളവരെ ആവശ്യമെങ്കിൽ മാറ്റി താമസിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങൾ സജ്ജമാക്കണമെന്ന് നിർദേശം നൽകി.

ALSO READ: മലപ്പുറത്ത് കനത്ത മഴയിൽ വീട് തകർന്ന് രണ്ട് മരണം

അടുത്ത മൂന്ന് ദിവസങ്ങളിൽ ജില്ലയിൽ പല സ്ഥലങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാൽ അപകട സാധ്യത മേഖലകളിൽ ശ്രദ്ധ ചെലുത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിൽ ഓരോ മണിക്കൂറിലെയും ജലനിരപ്പ് നിരീക്ഷിക്കുന്നുണ്ട്.

താലൂക്ക് ഓഫിസിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തിക്കാൻ നിർദേശം നൽകിയതായി തഹസിൽദാർ കെ.കെ ബിന്നി യോഗത്തെ അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾക്ക് ആവശ്യമായ ബോട്ടുകൾ, വാഹനങ്ങൾ, മറ്റ് സജീകരണങ്ങൾ ലഭ്യമാക്കുന്നതിന് ഉറപ്പു വരുത്തണമെന്ന് നിർദേശം നൽകി. ഓൺലൈൻ യോഗത്തിൽ ഗ്രാമ- ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷന്മാർ, സെക്രട്ടറിമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

മഴ മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തിൽ ജില്ലാ-താലൂക്ക്-തദ്ദേശ സ്വയംഭരണ സ്ഥാപനതല കൺട്രോൾ റൂമുകൾ തുറന്നു.

ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്‍റർ-0481 2565400, 2566300, 9446562236, 9188610017

താലൂക്ക് കൺട്രോൾ റൂമുകൾ:

മീനച്ചിൽ-04822 212325

ചങ്ങനാശേരി-0481 2420037

കോട്ടയം-0481 2568007, 2565007

കാഞ്ഞിരപ്പള്ളി-04828 202331

വൈക്കം-04829 231331

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.