ETV Bharat / state

കോട്ടയം വൈകപ്രയാറിൽ അമ്മയെ തോട്ടിൽ താഴ്ത്തി മകൻ ചവിട്ടിക്കൊന്നു - വൈകപ്രയാർ കൊലപാതകം

തടിപ്പണിക്കാരനായ ബൈജു മാതാവിന്‍റെ കൈകൾ പിറകിലോട്ട് കെട്ടിയതിന് ശേഷം നാട്ടുതോട്ടിലേക്ക് തള്ളിയിട്ടു. അലറിക്കൊണ്ട് രക്ഷപ്പെടാൻ മാതാവ് ശ്രമിച്ചെങ്കിലും മദ്യലഹരിയിലായ മകൻ മാതാവിനെ തോട്ടിലേക്ക് ചവിട്ടി താഴ്ത്തിക്കൊണ്ടിരുന്നു.

കോട്ടയം വൈകപ്രയാറിൽ മകൻ്റെ മർദനത്തിന് ഇരയായ അമ്മ മരിച്ചു  mother died after being beaten by her son in Vaikaprayar Kottayam  മകൻ മർദിച്ച അമ്മ മരിച്ചു  വൈകപ്രയാർ കൊലപാതകം  അമ്മയെ തോട്ടിൽ താഴ്ത്തി മകൻ ചവിട്ടിക്കൊന്നു
കോട്ടയം വൈകപ്രയാറിൽ അമ്മയെ തോട്ടിൽ താഴ്ത്തി മകൻ ചവിട്ടിക്കൊന്നു
author img

By

Published : Jan 22, 2022, 8:27 PM IST

Updated : Jan 22, 2022, 10:35 PM IST

കോട്ടയം: വൈകപ്രയാറിൽ അമ്മയെ തോട്ടിൽ താഴ്ത്തി മകൻ ചവിട്ടിക്കൊന്നു. കണിയാംതറ താഴ്ച വീട്ടിൽ പരേതനായ സുരേന്ദ്രൻ്റെ ഭാര്യ മന്ദാകിനിയാണ് (76) മരിച്ചത്. മകൻ ബൈജു (38) മദ്യലഹരിയില്‍ മന്ദാകിനിയെ മർദിച്ചതാണ് മരണത്തിന് കാരണം. ബൈജുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ശനിയാഴ്‌ച രണ്ട് മണിക്കാണ് നാടിനെ വിറപ്പിച്ച സംഭവം. തടിപ്പണിക്കാരനായ ബൈജു മാതാവിന്‍റെ കൈകൾ പിറകിലോട്ട് കെട്ടിയതിന് ശേഷം നാട്ടുതോട്ടിലേക്ക് തള്ളിയിട്ടു. അലറിക്കൊണ്ട് രക്ഷപ്പെടാൻ മാതാവ് ശ്രമിച്ചെങ്കിലും മദ്യലഹരിയിലായ മകൻ മാതാവിനെ തോട്ടിലേക്ക് ചവിട്ടി താഴ്ത്തിക്കൊണ്ടിരുന്നു. ഇതിനിടയിൽ സമീപത്തെ പുരയിടത്തിൽ പണിക്കെത്തിയ തൊഴിലുറപ്പ് തൊഴിലാളികൾ സംഭവം കണ്ടു.

ALSO READ: ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ അപ്പീൽ നൽകും; പൊലീസിന് നിയമോപദേശം

മന്ദാകിനിയെ രക്ഷിക്കാൻ ഇവർ ശ്രമിച്ചെങ്കിലും ബൈജു അരിവാൾ വീശി ഭീക്ഷണി മുഴക്കി. പൊലീസിനെ വിവരമറിയിച്ചെങ്കിലും എത്താൻ ഏറെ വൈകിയതായി പരാതിയുണ്ട്. നാട്ടുകാർ തടിച്ചുകൂടിയപ്പോൾ ബൈജു വീട്ടിലേക്ക് ഓടിക്കയറാൻ ശ്രമിച്ചു. ഈ സമയം മന്ദാകിനിയെ തോട്ടിൽ നിന്ന് കയറ്റി വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സമീപത്ത് താമസിക്കുന്ന മൂത്ത മകൻ ബിജു മാതാവിന്‍റെ ആധാർ കാർഡും മറ്റും എടുക്കാൻ ചെന്നപ്പോഴും ബൈജു അരിവാൾ വീശി ഭീഷണി മുഴക്കി. വൈകുന്നേരമോടെ പൊലീസ് വന്ന് പ്രതിയായ ബൈജുവിനെ കസ്റ്റഡിയിലെടുത്തു. നാട്ടുകാർക്കിടയിൽ നിരന്തരം ശല്യക്കാരനായിരുന്നു ഇയാൾ. വഴിയേ പോകുന്നവർക്കു നേരെ ഭീക്ഷണിയും അസഭ്യവും പതിവായിരുന്നുവെന്നും പരാതിയുണ്ട്.

എസ്‌പി ഉൾപ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതി ബൈജുവിന് മാനസിക പ്രശ്നമുണ്ടോയെന്നും പൊലീസ് അന്വേഷിച്ചുവരുന്നു. നിലവിൽ മൃതദേഹം മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്.

Last Updated : Jan 22, 2022, 10:35 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.