കോട്ടയം : ഈരാറ്റുപേട്ടയില്‍ മൂന്നരവയസുകാരിയെ പീഡിപ്പിച്ച 62 കാരന്‍ അറസ്റ്റിൽ. കടുവാമൂഴി കടപ്ലാക്കൽ വീട്ടില്‍ അലിയാർ (62) ആണ് പിടിയിലായത്. പ്രതിക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. ഇയാളെ ഈരാറ്റുപേട്ട ജുഡീഷ്യൽ ഒന്നാംക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.