ETV Bharat / state

കൂട്ടിക്കലിൽ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വൈകിയില്ല, ആരോപണത്തില്‍ കഴമ്പില്ല: റോഷി അഗസ്റ്റിൻ - മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി അണക്കെട്ട് അടയ്ക്കുന്നതു കൊണ്ട് ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മഴ ശക്തിപ്പെട്ടാല്‍ വീണ്ടും ഷട്ടര്‍ തുറക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

koottikkal  minister roshy augustine  koottikkal relief efforts  കൂട്ടിക്കൽ  ദുരിതാശ്വാസ പ്രവര്‍ത്തനം  റോഷി അഗസ്റ്റിൻ  മന്ത്രി റോഷി അഗസ്റ്റിന്‍  ഇടുക്കി അണക്കെട്ട്
കൂട്ടിക്കലിൽ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വൈകിയില്ല, ആരോപണത്തില്‍ കഴമ്പില്ല: റോഷി അഗസ്റ്റിൻ
author img

By

Published : Oct 22, 2021, 6:45 PM IST

കോട്ടയം: തീവ്രമഴയെ തുടര്‍ന്നുണ്ടായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വൈകിയെന്ന പ്രതിപക്ഷ നേതാവിന്‍റെ ആരോപണത്തില്‍ കഴമ്പില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൂട്ടിക്കലിൽ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വൈകിയില്ല, ആരോപണത്തില്‍ കഴമ്പില്ല: റോഷി അഗസ്റ്റിൻ

റോഡ് ഗതാഗതം തടസപ്പെട്ടെങ്കിലും ആദ്യ ഉരുൾ പൊട്ടി മണിക്കൂറുകൾക്കകം സ്ഥലം എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തിങ്കലിനൊപ്പം താൻ കൂട്ടിക്കലിൽ നേരിട്ടെത്തിയെന്നും മന്ത്രി പറഞ്ഞു. മന്ത്രിമാരായ വി.എന്‍ വാസവനും കെ.രാജനും ഉദ്യോഗസ്ഥ സംഘവും വിവിധ സ്ഥലങ്ങളില്‍ ക്യാമ്പ് ചെയ്തു രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്നും ഇതു സംബന്ധിച്ച മുന്നറിയിപ്പുകള്‍ അവഗണിച്ചതായുള്ള ആരോപണം വാസ്‌തവ വിരുദ്ധമാണെന്നും മന്ത്രി വ്യക്തമാക്കി.

ഉരുൾപൊട്ടലിലും മഴക്കെടുതിയിലും ജീവൻ നഷ്‌ടപ്പെട്ട എല്ലാവരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. മഴമാറി സാഹചര്യം അനുകൂലമായാലും ഉടന്‍ വീടുകളിലേക്ക് മടങ്ങാന്‍ സാധിക്കാത്തവര്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നത് പരിശോധിക്കും. പ്രളയത്തില്‍ നാശനഷ്‌ടം നേരിട്ടവര്‍ക്ക് അടിയന്തര സഹായം ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ക്യാമ്പുകളില്‍ കഴിയുന്ന കുട്ടികളുടെ കാര്യത്തിൽ പ്രത്യേക പരിഗണന നൽകുമെന്നും മന്ത്രി പറഞ്ഞു.

വൃഷ്‌ടി പ്രദേശത്ത് മഴ കുറയുകയും അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറയുകയും ചെയ്‌തത് കൊണ്ടാണ് ഇടുക്കി ചെറുതോണി അണക്കെട്ടിന്‍റെ രണ്ട് ഷട്ടറുകൾ അടച്ചത്. ഒരു ഷട്ടർ 40 സെന്‍റീമീറ്റർ തുറന്നുവയ്ക്കും. ഇതുവഴി അണക്കെട്ടിലെ ജലനിരപ്പ് നിലനിര്‍ത്താനും നിലവിനുള്ളതിനേക്കാളും കുറച്ചു കൊണ്ടുവരാൻ കഴിയുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി.

അണക്കെട്ട് അടയ്ക്കുന്നതു കൊണ്ട് ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മഴ ശക്തിപ്പെട്ടാല്‍ വീണ്ടും ഷട്ടര്‍ തുറക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ സുരക്ഷ സംബന്ധിച്ച് ആശങ്ക വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read: സ്വർണക്കടത്ത് അറിഞ്ഞിട്ടും എം.ശിവശങ്കർ മറച്ചുവച്ചുവെന്ന് കസ്റ്റംസ് കോടതിയിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.