ETV Bharat / state

കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാക്കുക പ്രഥമ ലക്ഷ്യം : കെ. കൃഷ്‌ണൻകുട്ടി

author img

By

Published : Mar 26, 2022, 7:29 AM IST

വാഴൂർ 110 കെ.വി സബ് സ്റ്റേഷൻ നിർമാണോദ്‌ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്‌ണൻകുട്ടി ഓൺലൈനിലൂടെ നിർവഹിച്ചു

Minister K Krishnankutty inaugurated Vazhoor 110 KV substation  Minister of Power Krishnankutty inaugurated Vazhoor substation  provide electricity at affordable rates is primary objective says K Krishnankutty  വകുപ്പ് മന്ത്രി കെ കൃഷ്‌ണൻകുട്ടി  കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാക്കുക പ്രഥമ ലക്ഷ്യം  വാഴൂർ 110 കെവി സബ് സ്റ്റേഷൻ നിർമാണോദ്‌ഘാടനം  വാഴൂർ സബ് സ്റ്റേഷൻ ഉദ്‌ഘാടനം കെ കൃഷ്‌ണൻകുട്ടി
കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാക്കുക പ്രഥമ ലക്ഷ്യം: മന്ത്രി കെ. കൃഷ്‌ണൻകുട്ടി

കോട്ടയം : കേരളത്തിലെ മുഴുവൻ ആളുകൾക്കും കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളാണ് നടപ്പാക്കുന്നതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്‌ണൻകുട്ടി. വാഴൂർ 110 കെ.വി സബ് സ്റ്റേഷൻ നിർമാണോദ്‌ഘാടനം ഓൺലൈനിലൂടെ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന് ആവശ്യമുള്ള വൈദ്യുതിയുടെ 70 ശതമാനവും പുറത്തുനിന്ന് വില കൊടുത്തുവാങ്ങുകയാണ്. ഈ സ്ഥിതിക്ക് മാറ്റമുണ്ടാക്കാനുള്ള അക്ഷീണ പ്രയത്നത്തിലാണ് സർക്കാർ. ഇതിന്‍റെ ഭാഗമായി കാറ്റ്, സൗരോർജം എന്നിവ ഉപയോഗിച്ചുള്ള വൈദ്യുതി ഉത്പാദനത്തിൽ വർധനവുണ്ടാക്കാനായി.

ALSO READ:ദേശീയ പണിമുടക്ക്; കേരളത്തില്‍ 48 മണിക്കൂര്‍ ഹര്‍ത്താല്‍ സമാന സാഹചര്യം

പ്രസരണനഷ്‌ടം പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സബ്സ്റ്റേഷനുകൾ കൂടുതലായി അനുവദിക്കുന്നത്. വാഴൂർ പദ്ധതി ഒരു വർഷത്തിനകം പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പദ്ധതിക്കായി പാമ്പാടി കാഞ്ഞിരപ്പള്ളി 110 കെ.വി റൂട്ടിൽ ലൈനിന് താഴെയായി ഒരേക്കർ ഇരുപത്തേഴര സെന്‍റ് സ്ഥലം ഏറ്റെടുത്തിട്ടുണ്ട്.

ഇവിടെ 12.5 എം.വി.എ ശേഷിയുള്ള രണ്ട് ട്രാൻസ്ഫോർമറുകൾ ഉൾപ്പെട്ട 110 കെ.വി സബ് സ്റ്റേഷൻ നിർമിക്കാൻ 15.2 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. പദ്ധതി പൂർത്തീകരിക്കുന്നതിലൂടെ പാമ്പാടി, പൊൻകുന്നം, പത്തനാട്, പള്ളിക്കത്തോട് എന്നിവിടങ്ങളിൽ മെച്ചപ്പെട്ട വൈദ്യുതി വിതരണം ലഭ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.