ETV Bharat / state

എം.ജി ബിരുദ പ്രവേശനം : സാധ്യതാ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു

സാധ്യതാ അലോട്ട്മെന്‍റ് പട്ടിക cap.mgu.ac.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും

MG Degree Admission  Allotment Published MG Degree Admission  എം.ജി ബിരുദ പ്രവേശനം  സാധ്യത അലോട്‌മെന്‍റ്  കോട്ടയം  കോട്ടയം വാര്‍ത്ത  kottayam news  മഹാത്മാഗാന്ധി സർവകലാശാല  ഓൺലൈൻ ഏകജാലക ബിരുദ പ്രവേശനം  Single Window Graduate Admission  Mahatma Gandhi University
എം.ജി ബിരുദ പ്രവേശനം: സാധ്യത അലോട്‌മെന്‍റ് പ്രസിദ്ധീകരിച്ചു
author img

By

Published : Aug 14, 2021, 9:04 PM IST

കോട്ടയം : മഹാത്മാഗാന്ധി സർവകലാശാല ഓൺലൈൻ ഏകജാലക ബിരുദ പ്രവേശനത്തിനുള്ള സാധ്യതാ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. പട്ടിക cap.mgu.ac.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. അപേക്ഷകർക്ക്, ഓൺലൈൻ അപേക്ഷയിൽ തിരുത്തലുകൾ വരുത്താനും ഒപ്‌ഷനുകൾ ഒഴിവാക്കാനും കഴിയും.

ALSO READ: കൊവിഡ് രോഗബാധ രണ്ടാമതും വരുന്നത് കൂടുതലും യുവാക്കളിലെന്ന് ആരോഗ്യ വകുപ്പ്

കൂടാതെ അപേക്ഷയിലെ കൂട്ടിച്ചേർക്കലിനും പുന:ക്രമീകരണം നടത്തുന്നതിനുമുള്ള അവസരം ഓഗസ്റ്റ് 24ന് വൈകിട്ട് നാല് മണി വരെ ഉണ്ടാകും. നിശ്ചിത സമയത്തിനുള്ളിൽ അപേക്ഷിക്കാൻ സാധിക്കാതിരുന്നവർക്ക് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള സൗകര്യവും 24 ന് വൈകിട്ട് നാല് മണി വരെ ലഭിക്കും.

ആദ്യ അലോട്ട്മെന്‍റ് ലിസ്റ്റ് ആഗസ്റ്റ് 27 ന് പ്രസിദ്ധീകരിക്കും. ആഗസ്റ്റ് 13 വരെ 68,0000 പേരാണ് ബിരുദ പ്രവേശനത്തിന് ഓൺലൈനായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. കഴിഞ്ഞ വർഷത്തേക്കാൾ ആറായിരത്തോളം അപേക്ഷകരുടെ വർധനവാണുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.