കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും കുഞ്ഞിനെ തട്ടികൊണ്ട് പോയ സംഭവം ആസൂത്രിതമെന്ന് മെഡി.വിദ്യാഭ്യാസ ജോയിന്‍റ് ഡയറക്‌ടര്‍ തോമസ് മാത്യു. ആശുപത്രിയില്‍ സുരക്ഷാ വീഴ്‌ചയുണ്ടായിട്ടില്ല. കേസിലെ പ്രതി നീതുവിന് ആശുപത്രിക്കുള്ളില്‍ നിന്നും സഹായം കിട്ടിയതായി തോന്നുന്നില്ലെന്നും തോമസ് മാത്യു പറഞ്ഞു.
കാഴ്‌ചയില്‍ ഡോക്‌ടറാണെന്ന് തോന്നിപ്പിച്ച നീതുവിന്‍റെ പെരുമാറ്റത്തില്‍ ആര്‍ക്കും സംശയം തോന്നിയില്ല. ഒരു മിനിറ്റ് കൊണ്ടാണ് പ്രതി കുട്ടിയുമായി പുറത്ത് കടന്നത്. ഒപ്പമുണ്ടായിരുന്ന ആണ്‍കുട്ടിയെ വാർഡിന് പുറത്ത് നിര്‍ത്തിയ ശേഷം അകത്തെത്തി കേസ് ഷീറ്റ് പരിശോധിച്ച് കുഞ്ഞിനെ വാങ്ങി കൊണ്ടു പോവുകയായിരുന്നു.
Also Read: നീതുവിനെയും മകനെയും മർദിച്ചെന്ന കേസ് : ഇബ്രാഹിം ബാദുഷയെ ഇന്ന് കോടതിയില്‍ ഹാജരാക്കും
ആശുപത്രിയില്‍ നല്ല സുരക്ഷാ സംവിധാനം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരാഴ്‌ചയ്‌ക്കുള്ളില്‍ റിപ്പോര്‍ട്ട് ആരോഗ്യ മന്ത്രിക്ക് നല്‍കും. ഗൈനക്കോളജി വാര്‍ഡിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം നേഴ്‌സിങ് വിഭാഗത്തിലുള്ളവരോടും വിശദമായി അന്വേഷണം നടത്തി കുഞ്ഞിനെയും മാതാപിതാക്കളെയും കണ്ട ശേഷമാണ് അദ്ദേഹം മടങ്ങിയത്.