കോട്ടയം: തിരുവാർപ്പ് മാർത്തശ്ശമുനി പള്ളി യാക്കോബായ വിഭാഗത്തിൽ നിന്നും സർക്കാർ ഏറ്റെടുത്തു. ഹൈക്കോടതി വിധി പ്രകാരം ഇന്ന് പുലർച്ചെയാണ് ജില്ലാ ഭരണകൂടം പള്ളി ഏറ്റെടുത്തത്. പള്ളി പരിസരത്തുള്ള ബിഷപ്പിന്‍റെ വസതിയും ഏറ്റെടുത്തിട്ടുണ്ട്. യാക്കോബായ സഭയുടെ മുംബൈ ഭദ്രാസനാധിപന്‍ ബിഷപ്പ് തോമസ് മാർ അലക്‌സാന്ത്രയോസ് ഉൾപ്പെടെയുള്ളവരെ പൊലീസ് ഇവിടെ നിന്ന് നീക്കി.
താക്കോൽ കൈമാറാൻ ആവശ്യപ്പെട്ട് തഹസിൽദാർ നോട്ടീസ് നൽകിയെങ്കിലും യാക്കോബായ വിഭാഗം തയ്യാറായില്ല. തിങ്കളാഴ്ചയ്ക്ക് മുൻപ് പള്ളി ഏറ്റെടുക്കാൻ കോടതി വീണ്ടും നിർദേശം നൽകിയതിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി. പള്ളിയും കുരിശടികളും സ്‌കൂളും ഏറ്റെടുക്കണമെന്നായിരുന്നു കോടതി നിർദേശം.