ETV Bharat / state

നിയന്ത്രണം വിട്ട കാർ ഇടിച്ച് പ്രഭാത സവാരിയ്ക്കിറങ്ങിയ ആൾ മരിച്ചു - kottayam

ചങ്ങനാശേരിയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ കുരിശും മൂട് സ്വദേശി ജോര്‍ജ് തോമസാണ് മരിച്ചത്.

പ്രഭാത സവാരിയ്ക്കിറങ്ങിയ ആൾ  നിയന്ത്രണം വിട്ട കാർ ഇടിച്ച് ഒരു മരണം  കോട്ടയം  ചങ്ങനാശേരി  man died after hitting a car in kottayam  kottayam  kottayam latest news
നിയന്ത്രണം വിട്ട കാർ ഇടിച്ച് പ്രഭാത സവാരിയ്ക്കിറങ്ങിയ ആൾ മരിച്ചു
author img

By

Published : Apr 5, 2021, 12:51 PM IST

കോട്ടയം: പ്രഭാത സവാരിയ്ക്കിറങ്ങിയ ആൾ നിയന്ത്രണം വിട്ട കാർ ഇടിച്ച് മരിച്ചു. ചങ്ങനാശേരിയിലെ കുരിശും മൂട് ജംഗ്‌ഷനില്‍ ഇന്ന് പുലര്‍ച്ചെ 5.20നാണ് അപകടം നടന്നത്. വലിയ വീടൻ വീട്ടിൽ ജോർജ് തോമസ് (65) ആണ് മരിച്ചത്. ഫോട്ടോസ്റ്റാറ്റ് ഷോപ്പ് ഉടമയാണ്. പ്രഭാത സവാരിയ്ക്ക് ഇറങ്ങിയ ജോർജ് റോഡരികിലൂടെ നടന്നു പോകവെ തെങ്ങണ ഭാഗത്തു നിന്നും വന്ന കാർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.

തലയിടിച്ചു വീണ ജോർജിനെ ഉടൻ തന്നെ ചെത്തിപ്പുഴ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെ തുടര്‍ന്ന് ചങ്ങനാശേരി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ: ജിജി, മക്കൾ: ജിസി, കാർത്തിക. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംസ്‌കാരം പിന്നീട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.