കോട്ടയം : പൊൻകുന്നത്ത് രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ മധ്യവയസ്‌കൻ അറസ്റ്റിൽ. പൊൻകുന്നം തെക്കേത്തുകവല പാറയ്ക്കൽ വീട്ടിൽ മണി(53) എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്‌ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ വഴിയിൽ വച്ച് പ്രതി അപമാനിക്കാൻ ശ്രമിക്കുകയായിരുന്നു. യുവതിയുടെ പരാതിയെ തുടർന്ന് പൊൻകുന്നം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.
പൊൻകുന്നം എസ്.ഐ റെജിലാൽ കെ.ആർ, എ.എസ്.ഐമാരായ ബിജു, അഭിലാഷ് സി.പി.ഒമാരായ ജയകുമാർ, ഷാജിചാക്കോ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.