ETV Bharat / state

വൈക്കത്ത് തെരുവ് നായ ആക്രമണം: അഞ്ച് പേർക്ക് കടിയേറ്റു; പേവിഷബാധയെന്ന് സംശയിക്കുന്ന നായ ചത്തു - വൈക്കത്ത് അഞ്ച് പേർക്ക് തെരുവ് നായയുടെ കടിയേറ്റു

തങ്കമ്മ (67), ചന്ദ്രൻ (70), ചന്ദ്രന്‍റെ സഹോദരൻ പുരുഷൻ(72), തങ്കമണി(65), ഷിബു(40) എന്നിവരെയാണ് തെരുവ് നായ കടിച്ചത്. പിന്നാലെ പേവിഷബാധയെന്ന് സംശയിക്കുന്ന നായ ചത്തു. വൈക്കം നഗരസഭ ഹെൽത്ത് ഡിപ്പാർട്ട്‌മെന്‍റ് എത്തി ചത്ത നായയെ തിരുവല്ലയിലെ എഡിഡിഎൽ ലാബിലേക്ക് മാറ്റി

mad dog attack in kottayam  വൈക്കത്ത് തെരുവ് നായ ആക്രമണം  വൈക്കത്ത് അഞ്ച് പേർക്ക് തെരുവ് നായയുടെ കടിയേറ്റു  പേവിഷബാധയെന്ന് സംശയിക്കുന്ന നായ അഞ്ച് പേരെ കടിച്ച ശേഷം ചത്തു
വൈക്കത്ത് തെരുവ് നായ ആക്രമണം: അഞ്ച് പേർക്ക് കടിയേറ്റു; പേവിഷബാധയെന്ന് സംശയിക്കുന്ന നായ ചത്തു
author img

By

Published : Jul 22, 2022, 3:40 PM IST

കോട്ടയം: വൈക്കത്ത് അഞ്ച് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. പേവിഷബാധയെന്ന് സംശയിക്കുന്ന നായ ചത്തു. വൈക്കം കിഴക്കേനടയിലും, വൈക്കം തോട്ടുവക്കത്തുമാണ് നായയുടെ ആക്രമണം ഉണ്ടായത്.

വൈക്കത്ത് തെരുവ് നായ ആക്രമണം

തങ്കമ്മ (67), ചന്ദ്രൻ (70), ചന്ദ്രന്‍റെ സഹോദരൻ പുരുഷൻ(72), തങ്കമണി(65), ഷിബു(40) എന്നിവർക്കാണ് കടിയേറ്റത്. കടിയേറ്റവരിൽ നെഞ്ചിനും, കൈയ്‌ക്കും, പുറത്തും കടിയേറ്റ പുരുഷനാണ് ഗുരുതര പരിക്ക്. വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ പിന്നാലെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

വൈക്കം നഗരസഭ ഹെൽത്ത് ഡിപ്പാർട്ട്‌മെന്‍റ് എത്തി ചത്ത നായയെ തിരുവല്ലയിലെ എഡിഡിഎൽ ലാബിലേക്ക് മാറ്റി. വൈക്കത്ത് മറ്റ് പ്രദേശങ്ങളിൽ നായയുടെ ആക്രമണം ഉണ്ടായതായും പറയുന്നു. പ്രദേശത്തെ കൂടുതൽ നായകൾക്ക് കടിയേറ്റതും പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.