കോട്ടയം: കുമളി പഞ്ചായത്ത് സമ്പൂര്‍ണ്ണ ശുചിത്വ പദവി കൈവരിച്ചു. സമഗ്ര മാലിന്യ പരിപാലനത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള വിവിധ ഘടകങ്ങള്‍ പൂര്‍ത്തിയാക്കിയാണ് പഞ്ചായത്ത് നേട്ടം സ്വന്തമാക്കിയത്. സമഗ്ര മാലിന്യപരിപാലനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളിലെ ഘടകങ്ങളായ ഹരിത കര്‍മസേന രൂപീകരണം, വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമുള്ള അജൈവ മാലിന്യ ശേഖരണം, ജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുന്നതിനുന്നതിനുള്ള സംവിധാനങ്ങള്‍, ജലാശങ്ങളും തോടുകളും മാലിന്യമുക്തമാക്കല്‍ തുടങ്ങിയ വിവിധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയത് വിലയിരുത്തിയാണ് ശുചിത്വ പദവി പ്രഖ്യാപനം നടത്തിയത്.
കുമളി പഞ്ചായത്ത് പ്രിയ ദര്‍ശിനി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്‍റ് ഷീബാ സുരേഷ് ശുചിത്വ പദവി പ്രഖ്യാപനം നടത്തി. യോഗത്തില്‍ വൈസ് പ്രസിഡന്‍റ് സണ്‍സി മാത്യു, ക്ഷേമകാര്യ ചെയര്‍മാന്‍ ഹൈദ്രോസ് മീരാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കുമളി പഞ്ചായത്തിന് പുറമെ ജില്ലയിലെ നാല് പഞ്ചായത്തുകള്‍ കൂടി സമ്പൂര്‍ണ്ണ ശുചിത്വ പദവി നേട്ടം കൈവരിച്ചിട്ടുണ്ട്.