കോട്ടയം : പാലാ ബിഷപ്പിനെ പിന്‍തുണച്ചുകൊണ്ടുള്ള മന്ത്രി വി.എൻ വാസവന്‍റെ പ്രതികരണത്തിനെതിരെ വിമർശനവുമായി കോട്ടയം താലൂക്ക് മഹല്ല് മുസ്ലിം കോർഡിനേഷൻ കമ്മിറ്റി.
മന്ത്രിയുടെ പ്രസ്താവന അനുചിതമായെന്നും ഒരുമയുടെ സാഹചര്യം രൂപപ്പെട്ടുവരുമ്പോഴാണ് അദ്ദേഹം മുസ്ലിം സമുദായത്തെ ഒറ്റപ്പെടുത്തുന്ന തരത്തില്‍ പ്രതികരിച്ചതെന്നും താഴത്തങ്ങാടി ഇമാം ഷംസുദ്ദീന്‍ മന്നാനി പറഞ്ഞു.
ബിഷപ്പിന്‍റെ പരാമർശത്തെ എതിർക്കുന്നവർ ഭീകരവാദികളാണെന്ന് മന്ത്രി പറഞ്ഞു. ഈ പ്രസ്താവനയോടെ സാഹചര്യങ്ങൾ കൂടുതൽ രൂക്ഷമാവുകയാണ്. ഈ പ്രസ്താവന ഒരു വിഭാഗത്തെ വേദനിപ്പിച്ചു.
കൂടുതല്‍ വായനക്ക്: ലക്ഷ്യത്തോടടുത്ത് വാക്‌സിന്‍ വിതരണം ; 88 ശതമാനത്തിന് ആദ്യ ഡോസ്
മന്ത്രിയുടെ ധാരണപ്പിശകിന്‍റെ ഭാഗമായാണ് പ്രതികരണമെന്ന് ആശ്വസിക്കുകയാണെന്നും താഴത്തങ്ങാടി ഇമാം ഷംസുദ്ദീൻ മന്നാനി ഇലവുപാലം മാധ്യമങ്ങളോട് പറഞ്ഞു.
ക്യാമ്പസുകളിൽ നിന്ന് മുസ്ലിം പെൺകുട്ടികളെ ഭീകര വാദത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നുവെന്ന സിപിഎം നിലപാടിന്‍റെ അടിസ്ഥാനമെന്തെന്ന് വ്യക്തമാക്കണം.
സമവായത്തിനായി സർക്കാരിന്‍റെ ഭാഗമായി ആരും ഇതുവരെ ഫോണിൽ ബന്ധപ്പെടുകയോ നേരിൽ കാണുകയോ ചെയ്തിട്ടില്ലെന്നും കമ്മിറ്റി വ്യക്തമാക്കി.