കോട്ടയം: ജില്ലയിൽ ഇന്ന് രാവിലെ മുതൽ തെളിഞ്ഞ കാലാവസ്ഥ. മഴ കുറഞ്ഞതോടെ പടിഞ്ഞാറൻ മേഖലയിലേക്കുള്ള കിഴക്കൻ വെള്ളത്തിന്‍റെ വരവ് കുറഞ്ഞു. തെളിഞ്ഞ അന്തരീക്ഷമെങ്കില്‍ വെള്ളം പൂര്‍ണമായി ഒഴിയുമെന്നാണ് പ്രതീക്ഷ.
മുണ്ടക്കയം, മണിമല എന്നിവിടങ്ങളിലെ നദികളിലെ ജലനിരപ്പ് താഴ്ന്ന് തീക്കോയി, പാലാ എന്നിവിടങ്ങളിലും വെള്ളം താഴ്ന്നു. നാഗമ്പടം, കോടിമത, കുമരകം എന്നീ മേഖലകളിൽ മാത്രമാണ് അപകടനിലയ്ക്ക് മുകളിൽ മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നിരിക്കുന്നത്. കോട്ടയം റൂട്ടിലെ ഇല്ലിക്കൽ ഭാഗത്ത് വെള്ളം കെട്ടിനില്‍ക്കുണ്ട്.
66 ക്യാമ്പുകൾ ആണ് ഇപ്പോൾ ജില്ലയിലുള്ളത്. 2076 പേരാണ് ക്യാമ്പില്‍. തിരുവാർപ്പ് പഞ്ചായത്തിൽ ആറ് ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. ഇവിടെ, 350 പേരെ ക്യാമ്പിലേക്ക് മാറ്റി ആർപ്പുക്കര മേഖലകളിലും ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ജില്ലയിൽ നിലവിൽ മഴ കുറഞ്ഞത് ജനങ്ങൾക്ക് ആശ്വാസമായി.