ETV Bharat / state

ബാർജ് തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരിൽ മലയാളിയും - CYCLONE TAUKTAE

ചിറക്കടവ് ഇടഭാഗം അരിഞ്ഞിടത്തിൽ ഇസ്മായിൽ- സിൽവി ദമ്പതികളുടെ മകൻ സഫിൻ ഇസ്മായിൽ ആണ് മരിച്ചത്.

Death  Kottayam native  Mumbai barge crash  ബാർജ് തകർന്നുണ്ടായ അപകടം  barge p305  CYCLONE TAUKTAE  cyclone tauktae mumbai
ബാർജ് തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരിൽ ഒരു മലയാളിയും
author img

By

Published : May 20, 2021, 7:40 PM IST

കോട്ടയം: മുംബൈ തീരത്ത് ഒഎൻജിസിയുടെ ബാർജ് തകർന്നുണ്ടായ അപകടത്തിൽ ചിറക്കടവ് സ്വദേശി കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ചിറക്കടവ് ഇടഭാഗം അരിഞ്ഞിടത്തിൽ ഇസ്മായിൽ- സിൽവി ദമ്പതികളുടെ മകൻ സഫിൻ ഇസ്മായിൽ(29) ആണ് മരിച്ചത്. മൃതദേഹം സഫിന്‍റേതാണെന്ന് സ്ഥിരീകരിച്ചു. മിസ്‌ന, സിസ്‌ന എന്നിവർ സഹോദരിമാരാണ്. ബോസ്റ്റഡ് കൺട്രോൾ ആൻഡ് ഇലക്ട്രിക്കല്‍സിലെ ജീവനക്കാരനായിരുന്നു സഫിൻ.

Also Read:ബാർജ് മുങ്ങി അപകടം; ഒഎൻ‌ജി‌സി ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് മഹാരാഷ്ട്ര മന്ത്രി

മുംബൈ ഹൈയിൽ എണ്ണ ഖനനവുമായി ബന്ധപ്പെട്ട ജോലികളിൽ ഏർപ്പെട്ടിരുന്ന ഒഎൻജിസിയുടെ ജീവനക്കാരാണ് ടൗട്ടെ ചുഴലിക്കാറ്റിൽ അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് മൂന്ന് ബാ‍ർജുകൾ സ്ഥലത്തുണ്ടായിരുന്നു. ഇതിൽ ഒരു ബാ‍ർജ് പൂ‍ർണമായും മുങ്ങിപ്പോയി. ഈ ബാ‍ർജിലുള്ളവരാണ് മരിച്ചവരിലേറെയും. ഇന്ന് രാവിലെ വന്ന കണക്കനുസരിച്ച് 261 പേരുമായി മുങ്ങിയ ബാർജിൽ നിന്ന് 186 പേരെ ഇന്ത്യൻ നാവികസേന രക്ഷപ്പെടുത്തിയിട്ടുണ്ട്. 37 മൃതദേഹങ്ങൾ ഇതുവരെ കണ്ടെത്തി. 38 പേ‍ർക്കായി ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. മുംബൈ തീരത്ത് നിന്നും 35 മൈൽ അകലെ വെച്ചാണ് പി3-5 എന്ന ബാ‍ർജ് മുങ്ങിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.