ETV Bharat / state

ലോട്ടറി വില്‍പനക്കാരിയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റില്‍

സ്‌ത്രീക്ക് ഒപ്പം താമസിച്ചിരുന്ന സത്യനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്

കത്തിക്കരിഞ്ഞ നിലയില്‍ സ്‌ത്രീയുടെ മൃതദേഹം; പ്രതി അറസ്റ്റിൽ
author img

By

Published : Jul 16, 2019, 12:13 PM IST

Updated : Jul 16, 2019, 1:46 PM IST

കോട്ടയം: മെഡിക്കല്‍ കോളജിന് സമീപം ലോട്ടറി വില്‍പനക്കാരിയെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയെ അറസ്റ്റ് ചെയ്‌തു. കൊല്ലപ്പെട്ട തൃക്കൊടിത്താനം സ്വദേശി പൊന്നമ്മക്കൊപ്പം താമസിച്ചിരുന്ന സത്യനാണ് അറസ്റ്റിലായത്.

ഈ മാസം 13ന് ആയിരുന്നു മെഡിക്കല്‍ കോളജ് വളപ്പില്‍ പൊന്നമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരുo തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് കലാശിച്ചതെന്ന് പ്രതി പൊലീസില്‍ മൊഴി നല്‍കി. തർക്കത്തിനിടെ പൊന്നമ്മ കല്ലുകൊണ്ട് മര്‍ദിച്ചെന്നും താന്‍ തിരിച്ച് പൊന്നമ്മയെ തലക്കടിച്ചുവെന്നും മരണം ഉറപ്പാക്കാന്‍ നിലത്തിട്ട് വീണ്ടും മര്‍ദിച്ചുവെന്നും മൊഴിയില്‍ പറയുന്നു. പൊന്നമ്മയുടെ മാലയും പണവും കൈക്കലാക്കിയെന്നും ഇയാൾ സമ്മതിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിൽ കുറ്റസമ്മതം നടത്തിയ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി ഗാന്ധിനഗര്‍ പൊലീസ് മെഡിക്കല്‍ കോളജില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി.

മരിച്ചത് പൊന്നമ്മയാണോ എന്ന് തിരിച്ചറിയാൻ ഡിഎന്‍എ പരിശോധനയടക്കം നടത്തിയിരുന്നു. പൊന്നമ്മയാണ് മരിച്ചതെന്ന് വസ്‌ത്രങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് മകള്‍ ഉറപ്പു വരുത്തി.

Intro:Body:

കോട്ടയം മെഡിക്കൽ കോളേജ് വളപ്പിൽ സ്ത്രി മരിച്ചു സംഭവത്തിൽ പ്രതി അറസ്റ്റിൽ. മെഡിക്കൽ കോളെജ് അപത്രി പരിസരത്ത് ലോട്ടറി വിൽപ്പന നടത്തിയിരുന്ന പൊന്നമ്മയെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയിരുന്നത്. പൊന്നമ്മയ്ക്കൊപ്പം  താമസമാക്കിയിരുന്ന സത്യനാണ് അറസ്റ്റിലായത്.ഇരുവരും തമ്മിമിലുണ്ടായ വഴക്കാണ് ആണ് കൊലപാതകത്തിന് കാരണമായതെന്ന് പ്രതി മൊഴിനൽകി.കൊലപാതകം നടത്തിയത് ഈ മാസം എട്ടിനായിരുന്നു.കമ്പി വടി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു കൊലയ്ക്കുശേഷം കഴുത്തിലുണ്ടായിരുന്ന മാല മോഷ്ടിച്ചതായും പ്രതി സമ്മതിച്ചു.

Conclusion:
Last Updated : Jul 16, 2019, 1:46 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.