ETV Bharat / state

പുലിപ്പേടിയില്‍ ഗ്രാമങ്ങള്‍, വളര്‍ത്തുമൃഗങ്ങളെ കൊന്നു; കൂട് സ്ഥാപിച്ച് വനംവകുപ്പ്

കൊരുത്തോട്, പെരുവന്തനം പ്രദേശങ്ങളില്‍ ക്യാമറകള്‍ സ്ഥാപിച്ചെങ്കിലും പുലിയുടെ ദൃശ്യം പതിഞ്ഞിട്ടില്ല

പുലിപ്പേടിയില്‍ കോട്ടയം, ഇടുക്കി ജില്ലകളിലെ അതിര്‍ത്തി ഗ്രാമങ്ങള്‍  Leopard attack in Kottayam idukki border villages  Kottayam todays news  idukki todays news  കോട്ടയം ഇന്നത്തെ വാര്‍ത്ത
പുലിപ്പേടിയില്‍ ഗ്രാമങ്ങള്‍, വളര്‍ത്തുമൃഗങ്ങളെ കൊന്നു; കൂട് സ്ഥാപിച്ച് വനംവകുപ്പ്
author img

By

Published : Feb 20, 2022, 1:02 PM IST

കോട്ടയം: പുലിപ്പേടിയില്‍ കോട്ടയം, ഇടുക്കി ജില്ലകളിലെ അതിര്‍ത്തി ഗ്രാമങ്ങള്‍. പഞ്ചായത്തിന്‍റെ നിര്‍ദേശത്തെ തുടര്‍ന്ന് വനം വകുപ്പ് ശനിയാഴ്‌ച രാത്രി കൂട് സ്ഥാപിച്ചു. പുലിയുടെ സാന്നിധ്യം ഇവിടെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നു.

പുലിപ്പേടിയില്‍ കോട്ടയം, ഇടുക്കി ജില്ലകളിലെ അതിര്‍ത്തി ഗ്രാമങ്ങള്‍

കഴിഞ്ഞ ഒരു മാസമായി കൊരുത്തോട്, പെരുവന്തനം എന്നിവിടങ്ങളിലാണ് വന്യമൃഗ ശല്യം രൂക്ഷമായിരിക്കുന്നത്. വളർത്തുമൃഗങ്ങളെ പുലി പിടിച്ചിട്ടും വനം വകുപ്പ് നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിയ്‌ക്കുകയുണ്ടായി. തുടര്‍ന്ന് പഞ്ചായത്ത് ഇടപെടലിലാണ് കൂട് സ്ഥാപിച്ചത്. ശബരിമല വനത്തോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിൽ പല തവണ പുലിയെ കണ്ടെന്ന് നാട്ടുകാർ പറയുന്നു.

ALSO READ l Video | അത് ഡ്രോണ്‍ ക്യാമറകളല്ല, പ്രാവുകള്‍; ആശങ്കയൊഴിഞ്ഞ് വളാഞ്ചേരി

കഴിഞ്ഞ ദിവസം ടി.ആർ എസ്റ്റേറ്റിൽ താമസിക്കുന്ന ജോമോന്‍റെ തൊഴുത്തിൽ കെട്ടിയിരുന്ന പശുവിനെ പുലി കടിച്ചു കൊന്നു. ഇതോടെ പുലിയെ കണ്ടുവെന്ന് പറഞ്ഞയുടന്‍ പ്രദേശങ്ങളില്‍ ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. പക്ഷേ, ഇതിൽ പുലിയുടെ ദൃശ്യം പതിഞ്ഞിട്ടില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.